നിറഞ്ഞ ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നും പുഞ്ചിരിക്കൂ.!! സുഹൃത്തിന് സിതാരയുടെ ആശംസ ശ്രദ്ധ നേടുന്നു…| Sithara KrishnaKumar Birthday Wish To Her Friend Malayalam

Sithara KrishnaKumar Birthday Wish To Her Friend Malayalam: ഗായിക സിതാര കൃഷ്ണകുമാർ തന്റെ പ്രിയ സുഹൃത്തിനു ജന്മദിനാശംസകൾ നേർന്നു. സിതാരയുടെ ഹൃദയം തൊടും പിറന്നാൾ ആശംസ തന്റെ സംഗീത ബാൻഡ് ആയ പ്രോജക്ട് മലബാറിക്കസിലെ അംഗം ശ്രീനാഥിനാണ്. ശ്രീനാഥിനെ ആദ്യമായി കണ്ടതിനെ കുറിച്ചും സിതാര ഇൻസ്റ്റാഗ്രാമിൽ പങ്കിവെച്ച കുറിപ്പിൽ പറയുന്നു. ‘കൊൽക്കത്തയിൽ വച്ച് നിന്നെ ആദ്യമായി കണ്ട ദിനം ഞാൻ ഇന്നും ഓര്‍ക്കുന്നുണ്ട്. അന്നു തൊട്ട് ഇന്നോളം നിന്നോടുള്ള എന്റെ സ്നേഹത്തിനു യാതൊരുവിധ മാറ്റവുമുണ്ടായിട്ടില്ല. ഒരു അനുജനോടോ സഹ സംഗീതജ്ഞനോടോ

ഉള്ള വാത്സല്യം മാത്രമല്ല എനിക്ക് നിന്നോട് ഉള്ളത്, മറിച്ച് എന്നും ബഹുമാനവും ആദരവോടെയുള്ള ഭയവുമാണ് കൂടാതെ നീ ഇനിയും പാടൂ, ഇനിയും പുതിയവ സൃഷ്ടിക്കുക, എപ്പോഴും പുഞ്ചിരിക്കുക. ഞങ്ങൾ നിന്നെ പൂർണ ഹൃദയത്തോടെ സ്നേഹിക്കുന്നുണ്ട്. നമ്മൾ ഒരുമിച്ചുള്ള യാത്രകളിൽ നീ ഒരുപാട് സംഗീതവും സന്തോഷവും പകരുന്നു. കുട്ടാ, ജന്മദിനാശംസകൾ’, എന്ന് സിതാര കുറിച്ചു. സിതാര ശ്രീനാഥിനൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി പിറന്നാൾ സ്പെഷൽ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരാണു ശ്രീനാഥിനു ജന്മദിനാശംസകൾ ഇപ്പോൾ നേരുന്നത്. ശ്രീനാഥ് പ്രോജക്ട് മലബാറിക്കസിന്റെ തുടക്കം മുതൽ ബാൻഡിൽ സജീവമാണ്. ‘ഋതു’ എന്ന ഒരൊറ്റ ആല്‍ബത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച ബാന്‍ഡാണ് പ്രോജക്ട് മലബാറികസ്. ലിബോയ് പെയ്സ്‌ലി കൃപേഷ്, വിജോ ജോബ്, അജയ് കൃഷ്ണന്‍, മിഥുന്‍ പോള്‍ എന്നിവരാണ് ബാൻഡിലെ മറ്റ് ഗായകർ. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായി സിതാര ജനിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കാമ്പസ് സ്‌കൂള്‍, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു താരത്തിന്റെ പഠനം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ടെലിവിഷന്‍ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും മറ്റ് റിയാലിറ്റി ഷോകളിലൂടെയുമാണ് ചലച്ചിത്രലോകത്തേക്ക് താരം എത്തുന്നത്. മികച്ച പിന്നണി ഗായികയ്ക്കുള്ള 2012 ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സിതാരക്ക് ലഭിച്ചിട്ടുണ്ട്

Rate this post

Comments are closed.