തിരുമ്പി വന്തിട്ടേനടാ; മുള്ളൻ ചന്ദ്രപ്പൻ ഈസ് ബാക്ക്.!! ഛോട്ടാ മുംബൈ രണ്ടാം വരവിന് ഒരുങ്ങുന്നു.! ക്ലീൻ ഷേവിൽ കൂളിംഗ് ഗ്ലാസ്‌ അണിഞ്ഞ് കിടിലൻ ലുക്കിൽ നടൻ സിദ്ദിഖ്…| Siddique New Look Latest Instagram Post Goes Viral Malayalam

Siddique New Look Latest Instagram Post Goes Viral Malayalam: മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടപിടിച്ചു. സിദ്ദിഖിന് മലയാള സിനിമയിൽ ചുവടുറപ്പിയ്ക്കാൻ സഹായകമായത് സിദ്ദിഖ്‌നൊപ്പം മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകന്മാരായി സിദ്ധിക്ക് ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ ചിത്രത്തിന്റെ വിജയമാണ്. തുടർന്ന് ഈ കൂട്ടുകെട്ടിൽ തന്നെ എത്തിയ ഗോഡ്ഫാദറും തീയറ്ററിൽ വലിയ വിജയമായിരുന്നു തൊണ്ണൂറുകളിൽ സിദ്ദിഖ് ലോ ബജറ്റ് കോമഡി സിനിമകളിൽ നായകനായും എത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം ആണ് താരം. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായ് പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് സിദ്ദിഖ് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്. ക്ലീൻ ഷേവ് ചെയ്ത് കിടിലൻ ലുക്കിൽ ആണ് സിദ്ദിഖ് പ്രത്യക്ഷപെട്ടത്. ഹോളിവുഡ് സൂപ്പർ സ്റ്റാറിനെ പോലെ മനോഹരമായ ധരിച്ച് എത്തിയ താരത്തിന്റെ ചിത്രത്തിന് ആരാധകർ ഏറുകയാണ്.

ചിത്രം പങ്കുവെച്ച് ഏതാനും നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മമ്മൂക്കയെ പോലെ പ്രായം കുറഞ്ഞു വരികയാണ് എന്നാണ് ആരാധകർ അഭിപ്രായപെടുന്നത്. നിരവധി ആരാധകർ ആണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. മുള്ളൻ ചന്ദ്രപ്പൻ ഈസ്‌ ബാക്ക്, എന്റെ റബ്ബേ ഇതാരാ, ഇതാര് ഇമ്രാൻ ഹാഷിയോ, ഇക്ക ഇങ്ങള് തല മാറ്റി ഒട്ടിച്ചതല്ലേ മോർഫിങ് എന്നൊക്കെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ.

സിദ്ദിഖ് നിരവധി ആക്ഷൻ ഹീറോയായും അദ്ധേഹം അഭിനയിച്ചു. ഇടക്ക് തന്റെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ കാരണം കുറച്ചുക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം അസുരവംശം എന്ന സിനിമയിലൂടെ തിരിച്ചുവരുകയായിരുന്നു. നടൻ സുരേഷ്ഗോപിയോടൊപ്പം ലേലം, ക്രൈം ഫയൽ എന്നീ സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിലൂടെ എത്തി അദ്ദേഹം വീണ്ടും മുഖ്യധാരാ സിനിമക്കുടെ ഭാഗമായി തിരിച്ചെത്തി.

Rate this post

Comments are closed.