മകളുടെ പിറന്നാൾ ആഘോഷമാക്കി നടി ശ്രിയ ശരൺ.!! അമ്മയായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി; മകൾക്ക് അമ്മയുടെ സ്നേഹ സമ്മാനം കണ്ടോ..? Shriya Sharan Daughter Radha Birthday Video Goes Viral Malayalam

Shriya Sharan Daughter Radha Birthday Video Goes Viral Malayalam: പ്രമുഖ നടി ശ്രിയ ശരൺ തന്റെ മകൾക്ക് രണ്ട് വയസ്സ് തികഞ്ഞ സന്തോഷം ആരാധകരുമായി പങ്കുവെച്ചി രിക്കുകയാണ് ഇപ്പോൾ. കൂടാതെ മകൾക്ക് ഒപ്പം താരം പങ്കുവെച്ച ഇസ്റ്റാഗ്രാം റീൽ വീഡിയോ ശ്രദ്ധ നേടുന്നു. മകളോടൊപ്പം പങ്കുവെച്ച വിഡിയോയ്ക്ക് താരം കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നു. ” ഹാപ്പി ബർത്ത്ഡേ രാധ. അമ്മയായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി. എന്നാണ് താരം അക്കൗണ്ടിൽ കുറിച്ചത്. ഒരുപാട് ആരാധകരാണ് രാധയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

വീഡിയോയിൽ അമ്മയുടെ മുടിയിൽ പിടിച്ചു കളിക്കുന്ന കുട്ടിയെ കാണാം അതോടൊപ്പം തന്റെ മകളുടെ ചിത്രങ്ങളും ശ്രിയ ശരൺ പങ്കുവെച്ചിട്ടുണ്ട്. റഷ്യൻ ടെന്നിസ് താരം കോശ്ചിവും ശ്രിയ ശരനും തമ്മിൽ വിവാഹിതരായത് 2018 ൽ ആണ്. ഇവർക്ക് മകൾ ജനിച്ചത് 2021 ലാണ്. കോവിഡ് രൂക്ഷമായ ക്വാറന്റൈൻ ഇരിക്കെയാണ് താരം അമ്മയായത്. തന്റെ ഭർത്താവ് ആന്ദ്രേ കോശ്ചീവും മകളും ഒരുമിച്ചുള്ള വീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാം

അക്കൗണ്ടിലൂടെ പങ്കുവെച്ചാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. തന്റെ മകളുടെ ഒന്നാം പിറന്നാൾ താരത്തിന്റെ ഭർത്താവ് മകളെ കൊഞ്ചിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു.തെലുങ്കിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരമാണ് ശ്രിയ ശരൺ. വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറിയ താരമാണ് ശ്രിയ. തെലുങ്ക് സിനിമകൾക്ക് പുറമെ തമിഴിലും കന്നഡയിലും മികച്ച

ചിത്രങ്ങളിൽ അഭിനയിച്ച താരം ഹിന്ദിയിലും മികച്ച റോളുകൾ അഭിനയിച്ചു. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. കുറച്ചു നാളായി സിനിമ മേഖലയിൽ നിന്നും ഇടവേള എടുത്തിരുന്ന താരം വീണ്ടും സജീവമായിരിക്കുകയാണ്. ബോളിവുഡിൽ ദൃശ്യം 2 വിലൂടെ നല്ലൊരു തിരിച്ചു വരവ് നടത്തിയിരുന്നു. താരത്തിന്റെ വിവാഹത്തിന് ശേഷമാണ് സിനിമ മേഖലയിൽ നിന്ന് മാറി നിന്നത്.

Rate this post

Comments are closed.