മാസങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച; ഷാനിദ് ഞെട്ടിച്ച് കളഞ്ഞു.! കണ്ണ് നിറഞ്ഞ് ഷംന കാസിം…| Shamna Kasim At Dubai Surprised By Husband Shanid Malayalam

Shamna Kasim At Dubai Surprised By Husband Shanid Malayalam: അഭിനയിത്രി എന്നതുപോലെതന്നെ മികച്ച നർത്തകി എന്ന നിലയിലും പേരെടുത്ത താരമാണ് ഷംന കാസിം. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്ന് വന്ന്, എന്നിട്ടും എന്ന മലയാള ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലിഭായി, കോളേജ് കുമാരൻ എന്നീ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുകയും 2007ൽ പ്രദർശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തിലെ മോഹൻലാലിൻറെ സഹോദരി വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

മലയാള ചിത്രങ്ങൾക്ക് പുറമേ തമിഴ്,തെലുങ്ക്‌ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2012 പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാള ചലച്ചിത്രത്തിലെ താരത്തിന്റെ മുഴുനീള കഥാപാത്രം വളരെയധികം നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. സ്റ്റേജ് ഷോകളിലും നൃത്ത വേദികളിലും ഒക്കെ താരം സജീവസാന്നിധ്യമാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഗർഭിണിയായ താരം കുഞ്ഞു വയറുമായി നൃത്തം ചെയ്യുന്ന വീഡിയോ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

എൻറെ കുഞ്ഞിനോടൊപ്പം എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി. താരത്തിന്റെ വളകാപ്പ് ചടങ്ങിൽ നിന്നുള്ള വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷംനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആയിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. ഡിസംബർ അവസാനത്തോടെയാണ് തൻറെ യൂട്യൂബ് ചാനലിലൂടെ അമ്മയാകാൻ പോകുന്നതെന്ന് സന്തോഷവാർത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സി ഇ ഓയുമായ ഷാനിദ് ആസിഫ്

അലിയാണ് ഷംനയുടെ ഭർത്താവ്. ഇപ്പോൾ പ്രസവത്തിനായി ദുബായിൽ എത്തിയ തന്നെ ഞെട്ടിച്ചുകൊണ്ടുള്ള ഭർത്താവിൻറെ സർപ്രൈസുകളാണ് താരം ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കു വെച്ചിരിക്കുന്നത്. ചുവന്ന ബലൂണുകൾ കൊണ്ടും ടെഡി ബിയർ കൊണ്ടും അലങ്കരിച്ച മുറിയാണ് ഭർത്താവ് ഷംനയ്ക്കായി ഒരുക്കിയിരുന്നത്. ഇത് കണ്ട് ഭർത്താവിനെ സന്തോഷത്തോടെ കെട്ടിപ്പിടിക്കുകയും കണ്ണു തുടയ്ക്കുകയും ചെയ്യുന്ന താരത്തെ പുതിയ വീഡിയോയിൽ കാണാം.

Rate this post

Comments are closed.