പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ ഒന്നിക്കുന്നു.!! സാന്ത്വനത്തിലെ സേതുവേട്ടനും ശാലിനിയും… പുതിയ വിശേഷം പങ്കുവച്ച് ബിജേഷ്…| Serial Actor Bijesh Latest Reels Goes Viral Malayalam

Serial Actor Bijesh Latest Reels Goes Viral Malayalam: മലയാള സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പര 2020 സെപ്റ്റംബർ 21നാണ് സംപ്രേക്ഷണം ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും ആകർഷിച്ച പരമ്പര മുന്നോട്ടു ഉള്ള യാത്ര തുടരുകയാണ്. തമിഴിലെ ഹിറ്റ് സീരിയൽ ആയ പാണ്ഡ്യ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്ന സാന്ത്വനം സീരിയലിൽ താരങ്ങളും മികച്ച പ്രേക്ഷകപ്രീതി തന്നെ നേടിയെടുത്തിട്ടുണ്ട്.

വളരെ കുറച്ച് സമയം കൊണ്ട് സീരിയലും താരങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. മുൻകാല സിനിമാതാരങ്ങളായ നടി ചിപ്പി, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടി പി, അച്ചു സുഗന്ധ്, രക്ഷ, ഡോക്ടർ ഗോപിക അനിൽ, ദിവ്യ ബിനു, ഗിരിജ പ്രേമൻ, വിജേഷ് ആവനൂർ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവണൂർ. സീരിയലിൽ ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രമായ ദേവിയുടെ സഹോദരനായ

സേതുവായാണ് ബിനീഷ് പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തിൽ പ്രേക്ഷകർക്ക് ബിജേഷ് അത്ര സുപരിചിതനായിരുന്നില്ല. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം മലയാളി പ്രേക്ഷകരുടെ സ്വന്തം സേതുവേട്ടൻ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഒറ്റക്കഥാപാത്രം കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞു. സ്വന്തം പേരിനെക്കാളും സേതുവേട്ടൻ എന്നാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ വിളിക്കപ്പെടുന്നത്.ബിജേഷ് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇപ്പോൾ ബിജേഷ് പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ്

സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മുൻ ബിഗ് ബോസ് താരമായ ശാലിനിക്കൊപ്പം ഉള്ള ഒരു ചിത്രമാണ് ഇൻസ്റ്റഗ്രാം പേജിൽ ബിജേഷ് പങ്കുവെച്ചിരിക്കുന്നത്. 10 വർഷങ്ങൾക്കുശേഷം എന്ന ക്യാപ്ഷനോട് ആണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചപ്പോൾ തന്നെ നിരവധി ആളുകൾ ഏറ്റെടുത്തെങ്കിലും പലരും താരത്തിനെതിരെ മറ്റൊരുതരത്തിലുള്ള കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളം നിന്ന് കത്തുന്നു എന്നത് അടക്കമുള്ള കമന്റുകൾ ചിത്രത്തിന് താഴെ ഉയരുമ്പോൾ ഓരോ കമന്റുകൾക്കും മറുപടി നൽകുവാൻ ബിജേഷിന് സാധിച്ചിട്ടുമുണ്ട്.

Rate this post

Comments are closed.