ഏഷ്യാനെറ്റ് സീരിയൽ ആരാധകർക്ക് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി അത്ര നല്ല രംഗങ്ങളല്ല നടന്നിരുന്നത്. കഴിഞ്ഞ ആഴ്ച ലക്ഷ്മി അമ്മയുടെ മരണവും, കൃഷ്ണസ്റ്റോർസ് കത്തിയ തൊക്കെ ആയിരുന്നു. എന്നാൽ ആഴ്ചയുടെ അവസാനത്തോടെ എല്ലാവരും വിഷമങ്ങളൊക്കെ മാറ്റിവച്ച് കൃഷ്ണസ്റ്റോർസ് പുതുക്കി പണിയാനുള്ള ഒരുക്കത്തിലാണ്. സഹകരണ ബാങ്കിൽ നിന്നും, ശങ്കരമാമയുടെ വീടിൻ്റെ ലോണെടുത്ത പ്രൈവറ്റ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ഒരുമിച്ച് വന്നതിൻ്റെ ടെൻഷനിലാണ് എല്ലാവരും.
എന്നാൽ വീട്ടിൽ സാധനങ്ങളൊക്കെ തീർന്ന അവസ്ഥയുമാണ്. അഞ്ജുവിൻ്റെ കൈയിലുള്ള പണം കൊണ്ട് ശിവൻ രാവിലെ തന്നെ സാധനങ്ങളൊക്കെ വാങ്ങി വരുന്നുണ്ട്. അതിനിടയിൽ കഷ്ടപ്പാടുകൾക്കിടയിലും ഹരി കട കത്തിച്ച തമ്പിയുടെ സ്വർണ്ണമൊന്നും ഇവിടെ വേണ്ടെന്ന് പറഞ്ഞ് ദേവൂട്ടിയുടെ സ്വർണ്ണങ്ങൾ തമ്പിക്ക് തിരികെ നൽകാൻ ശത്രുവിനെ ഏൽപ്പിച്ച് അമരാവറിൽ എത്തിക്കാൻ പറയുന്നു.അമ്മയോട് എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ എന്നു പ്രാർത്ഥിക്കുകയാണ് ബാലൻ.
ശേഷം നേരെ ബാങ്കിൽ പോയി സെക്രട്ടറിയെ കാണുകയായിരുന്നു. എന്നാൽ ഇലക്ട്രിസിറ്റിക്കാർ വന്നതിനു ശേഷം നമ്മൾ വന്ന് കണ്ടിട്ട് കടയ്ക്ക് അനുമതി തരാമെന്ന് പറയുകയാണ് സെക്രട്ടറി.അപ്പോഴാണ് കെഎസ്ഇബിയിൽ നിന്ന് ഉദ്യോഗസ്ഥർ വന്ന് കട പരിശോധിക്കുന്നത്. അതിനു ശേഷം വിഷമത്തിലായ ബാലേട്ടൻ നേരെ കട തുറന്നുനോക്കുകയാണ്.
വീണ്ടും സങ്കടം തോന്നിയ ബാലേട്ടൻ അവിടെ നിന്നും പൊട്ടിക്കരയുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ എല്ലാവരും ചേർന്ന് കടയുടെ കാര്യങ്ങളുമായി മുന്നോട്ടു പോകാൻ ഓരോ വഴിക്കായി പോകാനൊരുങ്ങുമ്പോഴാണ് ഭദ്രൻ ചിറ്റപ്പൻമുറ്റത്ത് വന്ന് നിൽക്കുന്നത്. ബാലനും, ദേവിയും, ഹരിയും ചിറ്റപ്പനെ കണ്ട് ഞെട്ടുകയാണ്. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകളാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്.