ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കണ്ട സീരിയലായിരുന്നു സാന്ത്വനം. ഇപ്പോഴും അതിനൊരു കുറവും വരുത്താതെ സീരിയലിലെ വിഷമങ്ങളൊക്കെ കുറേശ്ശെ കുറഞ്ഞ് കൃഷ്ണസ്റ്റോർസ് പുതുക്കി പണിയാൻ ഒരുങ്ങുകയാണ്. എന്നാൽ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ബാലൻ. ദേവി കൊടുത്ത വളവിറ്റ് കാശുണ്ടാക്കി കണ്ണന് ടിക്കറ്റൊക്കെ എടുത്തു വരികയാണ്. അപ്പോഴാണ് കാർത്തു ചേച്ചി ഇവരുടെ ബുദ്ധിമുട്ടൊക്കെ മനസിലാക്കി അവിടെ നിന്നും പോകാൻ തീരുമാനിക്കുന്നത്.
ബാലൻ വന്ന ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് കാർത്തു ചേച്ചി പോവുകയാണ്. ശേഷം കണ്ണന് പോകാനുള്ള പണവും ടിക്കറ്റും കൊടുത്ത് നല്ല രീതിയിൽ പഠിക്കണമെന്ന് പറയുകയാണ്. പിന്നീട് ബാലേട്ടൻ്റെ അവസ്ഥ മനസിലാക്കി അഞ്ജുവും അപ്പുവും ചേർന്ന് കൈയിലുള്ള സ്വർണ്ണാഭരണങ്ങൾ ബാലേട്ടന് നൽകുകയാണ്. എന്നാൽ ബാലേട്ടൻ അവരുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ തയ്യാറാവുന്നില്ല. ഇപ്പോൾ ഇതിൻ്റെ ആവശ്യമില്ലെന്നും, ആവശ്യം വരികയാണെങ്കിൽ ഞാൻ ചോദിക്കുമെന്ന് പറയുകയാണ് ബാലൻ. അതൊക്കെ കഴിഞ്ഞ ശേഷമാണ് കണ്ണൻ ഒരുങ്ങി വരുന്നത്.
കണ്ണൻ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ വളരെ വിഷമത്തോടെയാണ് പോകുന്നത്. എല്ലാവരും യാത്രയാക്കുമ്പോൾ കരയുകയായിരുന്നു. കാരണം ലക്ഷ്മി അമ്മ മരിച്ച ശേഷം കണ്ണൻ പോവുന്നത് ആർക്കും താങ്ങാനാവുന്നില്ല. പിന്നീട് ബാലൻ കണ്ണന് പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്ന് പറഞ്ഞ് യാത്രയാക്കുകയാണ്. അപ്പോൾ തമ്പി കട കത്തിച്ചത് തെറ്റായിപ്പോയെന്ന ചിന്തയിൽ പലതും ആലോചിച്ച് നിൽക്കുകയാണ്. തൻ്റെ മകൾ തന്നെ കൂടുതൽ വെറുക്കുമല്ലോ എന്ന ചിന്ത തമ്പിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് നമ്മൾ മൂന്നു പേരും ഒത്തുചേർന്നാൽ പ്രവർത്തിച്ചാൽ പഴയതിലും സുന്ദരമാക്കി കൃഷ്ണ സ്റ്റോർസ് ഉയർത്തി കൊണ്ടുവരാൻ കഴിയുമെന്ന് പറകയാണ് ശിവൻ. പിന്നീട് എല്ലാവരും ചേർന്ന് കട പുതുക്കി പണിയുന്നതിലേക്ക് എത്തുകയാണ്. മൂന്നു പേരും ചേർന്ന് കടയിലേക്ക് പോവുകയാണ്. ശേഷം ശത്രുവും ഇവർ മൂന്നു പേരും ചേർന്ന് കട ക്ലീനാക്കുന്ന പ്രക്രിയയിലേക്ക് കടക്കുകയാണ്. കട മുഴുവനായും കഴുകി വൃത്തിയാക്കുകയാണ്. കട മുഴുവനായും ക്ലീനാക്കിയ ശേഷം പിന്നീട് പെയ്ൻ്റിങ്ങിൻ്റെ കാര്യങ്ങൾക്കായി പെയ്ൻ്റർമാരെ ഏൽപ്പിക്കുകയാണ്. ഒരാഴ്ചകൊണ്ട് കട പഴയതിലും ഭംഗിയായി ഒരുക്കാനുള്ള ഒരുക്കത്തിലാണ് ബാലനും അനിയന്മാരും.