മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം ഇപ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ പുതിയ ബിസിനസായ നാടൻ ഊട്ടുപുരയുടെ ഉദ്ഘാടന ദിവസമായിരുന്നു. ആരും ഉദ്ഘാടനത്തിന് പോകേണ്ടെന്ന വാശിയിലാണ് ബാലൻ. ഹരി രാവിലെ തന്നെ ഒരുങ്ങിയത് കണ്ട് എവിടേയ്ക്കാണെന്ന് ബാലൻചോദിക്കുന്നുണ്ട്. എന്നാൽ കടയുടെ ഉദ്ഘാടനത്തിന് പോകുന്ന ഹരി ബാലേട്ടനോട് കളവ് പറഞ്ഞ് പോവുകയാണ്. കടയിൽ സൂസനും,
മറ്റുള്ള എല്ലാവരും എത്തി തുടങ്ങി. എന്നാൽ സാന്ത്വനത്തിൽ ആരും എത്താത്തതിൻ്റെ വിഷമം ശിവനും അഞ്ജുവിനും ഉണ്ട്. ശങ്കരമ്മാമ ശിവനെ സമാധാനിപ്പിക്കുകയായിരുന്നു.എല്ലാവരുടെ മനസും പ്രാർത്ഥനയും ഇവിടെ ഉണ്ടാകുമെന്നാണ് ശങ്കരമ്മാമ പറയുന്നത്. സമയമായപ്പോൾ ഉദ്ഘാടനം ചെയ്യാൻ ശങ്കരമ്മാമയോട് ശിവൻ പറയുകയായിരുന്നു. തിരികൊളുത്തി അമ്മാമ ഉദ്ഘാടനം ചെയ്യുന്നത് മറഞ്ഞ് നിന്ന് നോക്കുകയായിരുന്നു ബാലൻ. എന്നാൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കുന്നതിന് സാവിത്രി അമ്മായിയെ കൊണ്ട് ചെയ്യിക്കുകയായിരുന്നു. ഉദ്ഘാടനം കഴിയേണ്ട താമസം ഒരു കുട്ടി വന്ന് മസാല ദോശയ്ക്ക് ചോദിക്കുകയായിരുന്നു. ദോശ നൽകി കൈനീട്ടം വാങ്ങി ശിവൻകച്ചവടം ആരംഭിച്ചു.
കുട്ടി ഇത് നേരെ ചെന്ന് നൽകിയത് ബാലേട്ടനായിരുന്നു. ബാലേട്ടനായിരുന്നു ദോശ വാങ്ങാൻ കാശ് നൽകിയത്. അപ്പോഴാണ് അതുവഴി ഹരിവരുന്നത് കണ്ടത്. ഉടൻ തന്നെ ഹരി കാണാതെ മറഞ്ഞ് നിൽക്കുകയായിരുന്നു. അപ്പോഴാണ് ഹരി കടയിലേക്ക് എത്തുന്നത്. ഹരിയെ ശിവൻ സ്വീകരിക്കുകയും മസാല ദോശയും, ചായയും കുടിക്കുകയും ചെയ്തു. അപ്പോഴാണ് സൂസൻ വർക്ക് സൈറ്റിലേക്ക് പോകുന്നത്. പിന്നാലെ ഹരി ചായ കുടിച്ച് ശിവന് പൈസയും കൊടുത്ത് മടങ്ങുമ്പോൾ അഞ്ജു വീട്ടിലുള്ളവർക്ക് മസാല ദോശ പൊതിയുമായി വന്ന് കൊടുത്തു.
അപ്പോഴാണ് ബാലൻ മസാല ദോശയുമായി കടയിലെത്തിയത്. ഇതെന്താണ് പൊതിയിലെന്ന് ശത്രു ചോദിച്ചിട്ടൊന്നും പറയാതെ, ശത്രുവിനെ ബാലൻ ചായ കുടിപ്പിക്കാൻ തള്ളിവിടുകയാണ്. ശത്രുവിനെ കടയിൽ നിന്ന് ഒഴിവാക്കാൻ പൊറോട്ടയും ചിക്കൻ കറിയും കഴിക്കാൻ പറഞ്ഞയച്ച ശേഷം മസാല ദോശ കഴിക്കുകയായിരുന്നു. ദേവിയാണെങ്കിൽ സാന്ത്വനത്തിൽ നിന്ന് ശിവൻ്റെ കടയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. അപ്പുവിനോട് വീട്ടിൽ പോകണമെന്ന് പറഞ്ഞാണ് പോകുന്നതെങ്കിലും അപ്പുവിന് ശിവൻ്റെ കടയിലാണോ എന്ന് സംശയവുമുണ്ട്.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്..