ശിവനെയും അഞ്ജലിയെയും ബിസിനസിലേക്ക് തിരികെ കൊണ്ടുവരാൻ പതിനെട്ടടവ് പയറ്റി ബാലൻ; ആദ്യമായി ജയന്തിയോട് ആ കാര്യം ആവശ്യപ്പെട്ടു ബാലൻ.!! | Santhwanam Serial Today August 19 Malayalam

Santhwanam Serial Today August 19 Malayalam

ഏഷ്യാനെറ്റ് പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച സാന്ത്വനം സീരിയൽ സങ്കർഷങ്ങളൊക്കെ ഒഴിഞ്ഞ് രസകരമായാണ് മുന്നോട്ട് പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സൂസൻ ബിസിനസ് പാർട്ണർഷിപ്പിൽ നിന്ന് പിന്മാറാൻ ഞാൻ തയ്യാറല്ലെന്ന് പറയുകയും, അഞ്ജുവിനോട് നിൻ്റെ തീരുമാനം മാറ്റി പാർട്ണർഷിപ്പിൽ തന്നെ മുന്നോട്ട് പോകാമെന്നും പറഞ്ഞു കൊണ്ടാണ് സൂസൻ സാന്ത്വനത്തിൽ നിന്നും പോകുന്നത്. ശേഷം ബാലേട്ടൻ അഞ്ജുവിനോട് തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടോയെന്ന് ചോദിക്കുകയാണ്. ഒരു മാറ്റവുമില്ലെന്ന് അഞ്ജു പറഞ്ഞപ്പോൾ,

അവസാനം എൻ്റെ തലയിൽ വരരുതെന്ന് പറഞ്ഞ് ബാലൻ കടയിലേക്ക് പോവുകയായിരുന്നു.കടയിലെത്തിയ ബാലേട്ടൻ കാണുന്നത് ശിവനും ഹരിയും മത്സരിച്ച് കസ്റ്റമേഴ്സിന് സാധനം കൊടുക്കുന്നതാണ്. ഇത് നോക്കി കൊണ്ട് ശത്രു നിൽക്കുകയും ചെയ്യുന്നു. അവരുടെ ഈ ആവേശം കണ്ട് ബാലേട്ടന് ഇഷ്ടപ്പെടുന്നില്ല.ആഗ്രഹിച്ച ബിസിനസ് വേണ്ടെന്ന് വച്ച് രണ്ടുപേരും കടയിൽ വന്നതിൻ്റെ ദേഷ്യം ബാലേട്ടൻ്റെ മുഖത്ത് വ്യക്തമാണ്. പിന്നീട് ശിവനെയും കൂട്ടി ബാലേട്ടൻ ചായ കുടിക്കാൻ പോവുന്നു.ഇത് കണ്ട് ശത്രു പറയുന്നു ഇങ്ങനെ ഒരിക്കൽ ചായ കുടിക്കാൻ പോയപ്പോഴാണ് ഇരുപത് ലക്ഷം രൂപ ശിവന് ചോദിച്ചതും,

15 ലക്ഷം രൂപ ഹരിയും ചോദിച്ചത്. അതിനാൽ ചായ കുടി എന്ന് കേൾക്കുന്നത് തന്നെ ഇപ്പോൾ പേടിയാണെന്ന് പറയുകയാണ് ശത്രു. അപ്പോഴാണ് കടയിലേക്ക് പത്രത്തിൻ്റെ പൈസ വാങ്ങാൻ വന്ന സത്യശീലൻ ചേട്ടൻ ശിവനെയും ഹരിയെയും എന്താണ് കടയിൽ കാണുന്നതെന്നും, നിങ്ങളുടെ ബിസിനസൊക്കെ പൊട്ടിപ്പാളീസായോ എന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും ദേഷ്യം വന്നു. കുടുംബത്തിൽ ഉള്ള വരാണ് ഇതൊക്കെ പറഞ്ഞു നടക്കുന്നതെന്ന് സത്യശീലൻ പറഞ്ഞപ്പോൾ ജയന്തിയാണെന്ന് എല്ലാവർക്കും മനസിലായി. ശിവനും ബാലനും ചായ കുടിക്കാൻ പോയപ്പോൾ 20 ലക്ഷം രൂപ വേണ്ട കാര്യം അന്ന് പറഞ്ഞതും, ബിസിനസ് കാര്യത്തെ കുറിച്ച് പറയുമ്പോൾ വിഷയം മാറ്റുന്നതൊക്കെ ബാലൻ ശ്രദ്ധിച്ചു. നിന്നോട് ചില കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോഴാണ് അഞ്ജു ശിവനെ വിളിക്കുന്നത്.

എന്നാൽ ബാലേട്ടൻ അടുത്തുള്ളതിനാൽ സുഹൃത്ത് ബഷീറാണെന്ന രീതിയിൽ സംസാരിച്ചു. ബാലേട്ടൻ ശിവൻ ഫോൺവെച്ചപ്പോൾ അഞ്ജു തന്നെയാണോ ബഷീറാണോ എന്ന് ചോദിച്ചു. അങ്ങനെ ബിസിനസിനെ കുറിച്ച് എന്ത് പറയുമ്പോഴും പിന്മാറുകയാണ് ശിവൻ. ബാലൻ സൂസൻ വീട്ടിൽ വന്നതും, അവൾ പാർട്ണർ ഷിപ്പിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് പറഞ്ഞതും ശിവനോട് പറഞ്ഞു. പിന്നീട് കടയിൽ ശിവനെ കൊണ്ടുവിട്ട് ബാലേട്ടൻ പുറത്തുപോയി. അവിടെ നിന്നും ജയന്തിയെ ഫോൺ വിളിച്ചു. നീ ആണോ തമ്പി സാറിനോട് വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ എൻ്റെ മഹാദേവനാണ ഞാനല്ലെന്ന് പറയുകയാണ് ജയന്തി. അതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.