സാന്ത്വനത്തിലെ കല്യാണിക്ക് വിവാഹം.!! സാന്ത്വനം താരങ്ങൾ നിറഞ്ഞുനിന്ന മറ്റൊരു വിവാഹവേദി; ആഘോഷം ഏറ്റെടുത്ത് ആരാധകരും…| Santhwanam Serial Actress Kalyani Marriage Malayalam

Santhwanam Serial Actress Kalyani Marriage Malayalam: ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ഈ പരമ്പര ഒരു കുടുംബത്തിലെ നാലു സഹോദരന്മാരുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് പറയുന്നത്. ചിപ്പി രഞ്ജിത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പരമ്പരയിൽ ഒട്ടനവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ സാന്ത്വനം താരങ്ങളെല്ലാം സാന്ത്വനത്തിലെ തന്നെ അഭിനേത്രിയായ കല്യാണി സുനിലിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ്. സാന്ത്വനത്തിലെ ഹരിയുടെ ഭാര്യ അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ്

കല്യാണി സുനിൽ അവതരിപ്പിക്കുന്നത്. അപ്പുവിനോടൊപ്പം അപ്പുവിന്റെ പ്രണയത്തിലും ഒളിച്ചോട്ടത്തിലുമെല്ലാം കൂട്ടുനിന്ന കുഞ്ഞനിയത്തിയെ മലയാളി പ്രേക്ഷകർ മറന്നുകാണില്ല. ഇന്നിപ്പോൾ ആ കുഞ്ഞനുജത്തി യഥാർത്ഥ ജീവിതത്തിൽ വലിയ കല്യാണപ്പെണ്ണായി മാറിയിരിക്കുകയാണ്. താരത്തിന്റെ യഥാർത്ഥപേര് സോനാ സുനിൽ എന്നാണ്. അനൂപ് ആണ് കല്യാണിയുടെ ജീവിത പങ്കാളി. ഇരുവരുടെയും വിവാഹത്തിന് മുമ്പേയുള്ള ഫോട്ടോഷൂട്ടുകൾ കല്യാണി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒട്ടേറെ ലൈക്കും കമന്റ്സുമാണ് കല്യാണി ഷെയർ ചെയ്ത ഫോട്ടോകൾക്ക് ലഭിച്ചിട്ടുള്ളത്.

സാന്ത്വനം സീരിയലിൽ നിന്നും ഒട്ടനവധി താരങ്ങളാണ് കല്യാണിക്ക് ആശംസകളുമായി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്. കൂടാതെ പ്രശസ്ത സീരിയൽ താരം സുചിത്രയും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. സാന്ത്വനം ആരാധകരുടെയും ആശംസകൾ കല്യാണിക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്. കല്യാണി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയതിനാൽ പിന്നിട്ട എപ്പിസോഡുകളിലൊന്നും തന്നെ കല്യാണിയെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞിട്ടില്ലായിരുന്നു.

ഇനിയുള്ള എപ്പിസോഡുകളിൽ കല്യാണി ഉണ്ടാകുമോ എന്നും പ്രേക്ഷകർ ചോദിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ കല്യാണിയോട് പ്രേക്ഷകർ അഭ്യർത്ഥിച്ചിട്ടുണ്ട്. അമരാവതിയിലെ തമ്പിയുടെ കുതന്ത്രങ്ങൾക്ക് തടയിടാൻ അംബികയ്‌ക്കൊപ്പം അപ്പുവിന്റെ അനിയത്തിയും വേണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. എന്തായാലും തമ്പിയുടെ ചെയ്തികൾക്ക് മക്കളിലൂടെ മറുപടി കിട്ടാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post

Comments are closed.