ദുബായിൽ സുഹൃത്തിനൊപ്പം കിടിലൻ ലുക്കിൽ സാനിയ ഇയ്യപ്പൻ; പുത്തൻ വിശേഷം വൈറൽ ആകുന്നു…| Saniya Iyappan With Frirnd At Dubai Malayalam
Saniya Iyappan With Frirnd At Dubai Malayalam: മലയാളികളുടെ പ്രിയതാരം ആണ് സാനിയ ഇയ്യപ്പൻ. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ഇയ്യപ്പൻ തന്റെ കരിയർ തുടങ്ങുന്നത്. നൃത്തച്ചുവടുകൾ കൊണ്ട് വേദിയെ ഇളക്കി മറിച്ച സാനിയ 2014 ൽ മമ്മൂട്ടി ചിത്രം ബാല്യകാല സഖിയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും താരം അഭിനയിച്ചു. 2017 ൽ പുറത്തുവന്ന ക്വീനാണ് സാനിയയുടേതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം.
പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ലൂസിഫറിൽ ജാൻവി എന്ന ശക്തമായ കഥാപാത്രത്തെ സാനിയ അവതരിപ്പിച്ചിരുന്നു. കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും നിരവധി ട്രോളുകൾ ലഭിക്കുകയും ചെയ്തിരുന്നു . പിന്നീട് കൃഷ്ണൻകുട്ടി പണി തുടങ്ങി, പ്രേതം 2, പതിനെട്ടാം പടി, ദ് പ്രീസ്റ്റ്, സല്യൂട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ സാനിയ അഭിനയിച്ചു. നിവിൻപോളി ചിത്രം സാറ്റർഡേ നെറ്റിൽ ആണ് താരം അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ സാനിയ തന്റെ

ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വ്യക്തിപരമായ വിശേഷങ്ങളും സിനിമ കാര്യങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാനിയയുടെ സുഹൃത്ത് സാംസനെപറ്റി മുൻപും സാനിയ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ ദുബായിൽ വച്ചു മേക്കപ്പ് മാനും സുഹൃത്തുമായ സാംസണുമൊത്തുള്ള ഫോട്ടോകൾ പങ്കുവെച്ചിരിക്കിക്കുകയാണ് സാനിയ. ദുബായ് സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇതിന് മുൻപും സാനിയ പങ്കുവച്ചിട്ടുണ്ട്.
സിംപിൾ ലുക്കിൽ ബീച്ചിൽ ഇരിക്കുന്ന ഫോട്ടോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതിന്റെയും അത്തരം ഫോട്ടോകൾ പോസ്റ്റ് ചെയുന്നതിന്റെയും പേരിൽ സോഷ്യൽ മീഡിയയിൽ നിന്ന് നിരന്തരം വിമർശനങ്ങൾ സാനിയ ഏറ്റുവാങ്ങാറുണ്ട്. താരം പങ്കുവെച്ച ഫോട്ടോക്ക് പോസിറ്റീവും നെഗറ്റീവും ആയി നിരവധി കമെന്റുകൾ ആണ് ലഭിച്ചിട്ടുള്ളത്.
Comments are closed.