പപ്പയുടെ സ്വന്തം റിമി ടോമി..!! തന്നെ ചേർത്തു പിടിച്ച പപ്പയോടൊപ്പമുള്ള ഡിജിറ്റൽ പെയിന്റിംഗ് ശ്രദ്ധ നേടുന്നു…| Rimy Tomy With Pappa Digital Painting Goes Viral Malayalam
Rimy Tomy With Pappa Digital Painting Goes Viral Malayalam: മലയാളികൾക്ക് മുന്നിൽ അവതാരക, നടി, വ്ളോഗർ ഗായിക എന്നീ നിലകളിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് റിമി ടോമി. റിമി ടോമിയ്ക്ക് ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏത്ര വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയാണ് ഉള്ളത്. എത്ര മണിക്കൂർ നീളുന്ന തരത്തിലുള്ള സ്റ്റേജ് പ്രോഗ്രാം ആയാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ വലിയ ഓളമാണ്.
മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ളവരെ റിമിയുടെ ഊർജ്ജസ്വലതയും സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവുമൊക്കെ അമ്പരപ്പിച്ചിട്ടുള്ള കാര്യമാണ്. മുൻപ് ഒരു പ്രോഗ്രാമിൽ എന്താണ് മമ്മൂക്കയുടെ ഗ്ലാമറിന്റെ രഹസ്യം എന്ന ചോദ്യത്തിന്, റിമിയുടെ എനർജിയുടെ രഹസ്യം എന്താണെന്ന് പറഞ്ഞാൽ ഞാനുമത് പറയാം എന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രമാണ്.

റിമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ചിത്രം ആരാധകർക്കായ് പങ്കുവെച്ചത്. പപ്പയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ഡിജിറ്റൽ പെയിന്റിംഗ് ആണ് ചിത്രം. റിമിയുടെ പപ്പയും മുൻ സൈനികനായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് 2014 ൽ ആണ് അന്തരിച്ചത്. പല അഭിമുഖങ്ങളിലും തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് റിമി പറഞ്ഞിട്ടുണ്ട്.റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത് ലാൽ ജോസ്
സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെ ആണ്. റിമിയുടെ ആദ്യ ഗാനമായ ‘ചിങ്ങമാസം വന്നു ചേർന്നാൽ’ വലിയ ശ്രദ്ധ നേടിയതോടെ റിമിക്ക് കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്. ഗായികയായി അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് പ്രേക്ഷകർ കണ്ടത്. തിങ്കൾ മുതൽ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിൽ റിമി അഭിനയിച്ചിട്ടുണ്ട്.
Comments are closed.