വിയറ്റ്നാം യാത്രാ ആഘോഷമാക്കി റിമ കല്ലിങ്കൽ; റെയിൽവേ ട്രാക്കിലെ കഫേകളും മുട്ടക്കാപ്പിയുമായി നിൽക്കുന്ന ചിത്രങ്ങൾ വൈറൽ…| Rima Kallingal At Vietnam Photos Goes Viral Malayalam

Rima Kallingal At Vietnam Photos Goes Viral Malayalam: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കൽ. ഹാനോയ് ട്രെയിന്‍ സ്ട്രീറ്റ് വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ തെരുവാണ്. ഇവിടുത്തെ പ്രധാന കാഴ്ച വീടുകളിൽ നിന്നും കടകളിൽ നിന്നും ഇഞ്ചുകള്‍ മാത്രം അകലെയുള്ള ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഈ കാഴ്ച കാണാന്‍ എത്തി ചേരാറുണ്ട്. ഇപ്പോൾ ഇതാ ഹാനോയ് ട്രെയിന്‍ സ്ട്രീറ്റില്‍ നിന്നുള്ള യാത്രാ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

താരം ട്രെയിന്‍ സ്ട്രീറ്റിനരികിലെ കഫേയില്‍ ഇരിക്കുന്നതും കൂടാതെ ട്രാക്കിലൂടെ നടക്കുന്നതുമെല്ലാം താരം പങ്കുവെച്ച ഈ ചിത്രങ്ങളില്‍ കാണാം. ഇക്കൂട്ടത്തിൽ വിയറ്റ്നാമിലെ വളരെ പ്രശസ്തമായ മുട്ടക്കാപ്പിയുടെ ചിത്രവും കാണാം. അതോടൊപ്പം വിനോദ സഞ്ചാരികൾക്ക് ഇടയിൽ ജനപ്രിയമായ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട മ്യൂവ കേവ് സന്ദർശിച്ച ചിത്രങ്ങളും താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. റിമ കല്ലിങ്കൽ യാത്രകൾ നടത്താൻ ഒരുപാട് ഇഷ്ടമുള്ള ആളാണ്.

സുഹൃത്തുക്കളോട് ഒരുമിച്ചും അല്ലാതെയുമൊക്കെ നിരവധി യാത്രകൾ റിമ നടത്താറുണ്ട്. സെലിബ്രിറ്റികളടക്കം നിരവധി പേരുടെ ഇഷ്ട ലൊക്കേഷനാണ് വിയറ്റ്നാം ഇപ്പോൾ . ശാലിൻ സോയയും കഴിഞ്ഞിടയ്ക്ക് ഈ രാജ്യത്തേയ്ക്ക് എത്തിയിരുന്നു. ഒരുപാട് കാഴ്ചകളും അതോടൊപ്പം കുറഞ്ഞ ചെലവിൽ ഇവിടെ എത്തിച്ചേരാം എന്നതാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. റിമ കല്ലിങ്കൽ ശ്യാമപ്രസാദിന്‍റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ്.

റിമ കലിങ്കൽ സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ്. റിമ സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്ത ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും യാത്രാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് റിമ മുമ്പ് ഷെയർ ചെയ്‌തത് വലിയ ശ്രദ്ധ നേടി. റിമ നാടൻ രീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ചങ്ങാടത്തിലിരിക്കുകയാണ് താരം. ഈ ചിത്രം വലിയ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Rate this post

Comments are closed.