പുതിയ ഭാവരൂപത്തിൽ ഏഴിമല പൂഞ്ചോല.!! ആടുതോമയുടെ പുത്തൻ പാട്ട് കേട്ടോ.? Reimagineering – Ezhimala Poonchola From The New Spadikam Malayalam

Reimagineering – Ezhimala Poonchola From The New Spadikam Malayalam: മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടികം’, 27 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. 1995 മാർച്ച്‌ 30-ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ 4k ശബ്ദ ദൃശ്യ മികവോടുകൂടിയ വേർഷൻ ആണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഫെബ്രുവരി 9-നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ, സ്ഫടികത്തിലെ ‘ഏഴിമല പൂഞ്ചോല.. ” എന്ന ഹിറ്റ് ഗാനത്തിന്റെ റിമാസ്റ്റർ ചെയ്ത വേർഷൻ പുറത്തിറക്കിയിരിക്കുകയാണ്.

നേരത്തെ, സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, ചിത്രത്തിന്റെ 25-ാം വാർഷികം ആഘോഷിച്ച വേളയിലാണ് സംവിധായകൻ ഭദ്രൻ, സ്ഫടികം 4k ഡോൾബി അറ്റ്മോസ് വേർഷൻ ആയി വീണ്ടും തീയേറ്ററുകളിൽ എത്തും എന്ന് പ്രഖ്യാപിച്ചത്. സിൽക്ക് സ്മിതയും, മോഹൻലാലും ഒന്നിച്ച് അഭിനയിച്ച ഗാനരംഗം മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഈ ഗാനം വീണ്ടും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മോഹൻലാലും കെഎസ് ചിത്രയും ആലപിച്ചിരിക്കുകയാണ്.

എസ്പി വെങ്കടേഷ് ആണ് സ്ഫടികത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്ഫടികത്തിലെ കെഎസ് ചിത്രയും എംജി ശ്രീകുമാറും ആലപിച്ച മറ്റു ഗാനങ്ങളും ശ്രദ്ധേയമാണ്. എന്നാൽ, ഇപ്പോൾ മോഹൻലാലും കെഎസ് ചിത്രയും ആലപിച്ച “ഏഴിമല പൂഞ്ചോല” എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഗാന രംഗങ്ങൾക്ക് ഒപ്പം, മോഹൻലാലും കെഎസ് ചിത്രയും സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോയിൽ കാണാൻ സാധിക്കും.

ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ മോഹൻ നിർമിച്ച സ്ഫടികം, 1995-ൽ 8 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. ആ വർഷം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു സ്ഫടികം. ഇപ്പോൾ ചിത്രത്തിന്റെ റീമാസ്റ്റർ ചെയ്ത വേർഷനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി 9-ന് മമ്മൂട്ടിയുടെ ക്രിസ്റ്റഫറും തിയേറ്ററുകളിൽ റിലീസിന് എത്തും.

Rate this post

Comments are closed.