മുടികൊഴിച്ചിലില്ലാതാക്കി മുടി തഴച്ച് വളരുവാൻ കറിവേപ്പില എണ്ണ ഇങ്ങനെ തയ്യാറാക്കൂ.. കറുത്ത കട്ടിയുള്ള മുടിക്ക് കറിവേപ്പില എണ്ണ.!! Preparation of Curry Leaves Herbal Hair Oil
Preparation of Curry Leaves Hair Oil : ഇന്ന് നമുക്ക് മുടിയുടെ ആരോഗ്യത്തിന് കറിവേപ്പില എണ്ണ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. മുടി നല്ല ഹെൽത്തി ആവാനും മുടികൊഴിച്ചിലുണ്ടാകും നല്ല കറുപ്പ് ഉണ്ടെങ്കിലും മുടികൊഴിച്ചിൽ മാറ്റാനും മുടിയ്ക്ക് നല്ല കറുപ്പ് നിറം കിട്ടാൻ ഒക്കെ ഹെൽപ്പ് ചെയ്യുന്ന ഒന്നാണ്.ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം….എണ്ണ തയ്യാറാക്കാനായിട്ട് നമുക്ക് ഒരു കപ്പിലേക്ക് കറിവേപ്പില എടുക്കാം. ശേഷം കറിവേപ്പില നന്നായിട്ടൊന്ന് കഴുകിയെടുക്കാം.
ഇത് നിങ്ങൾ വീട്ടിൽ തന്നെ പൊട്ടിച്ചെടുത്ത കറിവേപ്പില ആണെങ്കിൽ ഒരു പ്രാവശ്യം ഒന്ന് കഴുകിയെടുത്ത് മതി. അതല്ല കടയിൽ നിന്ന് മേടിച്ചതാണെങ്കിൽ നന്നായിട്ട് ഒരു രണ്ടുമൂന്നു പ്രാവശ്യം കഴുകി എടുക്കണം. കഴുകിയതിനുശേഷം ഒരു തുണിയിൽ ഇട്ടിട്ട് ഇതിലെ വെള്ളം ഒക്കെ കളഞ്ഞിട്ട് ഡ്രൈ ആക്കി എടുക്കാം. ഇത് വെള്ളമില്ലാതെ തൊടച്ചെടുക്കാം. ഇനി ഇതിൽനിന്ന് കുറച്ചു കറിവേപ്പില എടുത്ത് മാറ്റി വയ്ക്കാം. ബാക്കിയുള്ള കറിവേപ്പില നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇടാം.

ഇത് നന്നായിട്ടൊന്ന് ചതച്ച് എടുക്കണം. ഒരുപാട് പേസ്റ്റ് പോലെ അരക്കേണ്ട ആവശ്യമില്ല. ഇത് ഇനി നമുക്കൊരു പാത്രത്തിലേക്ക് മാറ്റാം. നിങ്ങളുടെ അടുത്ത് ഇരുമ്പിന്റെ ചട്ടി ഉണ്ടെങ്കിൽ അതിൽ ചെയ്യുന്നത് ആകും നല്ലത്. അല്ലാന്നുണ്ടെങ്കിൽ അടി കട്ടിയുള്ള ഏതെങ്കിലും ഒരു പാത്രം എടുത്താൽ മതി. ഇനി നമുക്ക് കറിവേപ്പില ഇതിലേക്ക് ഇടാം. നമ്മൾ നേരത്തെ കറിവേപ്പില അളന്നെടുത്ത അതേ കപ്പിൽ തന്നെ മൂന്ന് കപ്പ് വെളിച്ചെണ്ണ അളന്നു എടുക്കാം.
നല്ല ക്വാളിറ്റിയുള്ള പ്യുവർ വെളിച്ചെണ്ണ തന്നെ എടുക്കണം. ഇനി നമുക്ക് നേരത്തെ ക്രഷ് ചെയ്ത് വെച്ച കറിവേപ്പിലയും ഇതിലേക്ക് ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്യാം. ഇനി നിങ്ങൾക്ക് നല്ല രീതിയിൽ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ നമുക്ക് ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർക്കാം. ചെറിയ ഉള്ളിയേക്കാൾ നല്ലത് സവാള തന്നെ അരിഞ്ഞു ചേർക്കുന്നത് ആണ്. ബാക്കി നിർമ്മാണ രീതി അറിയാൻ വിഡിയോ കാണു….Video Credit : Kerala Recipes By Nitha

Comments are closed.