ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി; പ്രണയിക്കുന്നവർ ക്കിടയിൽ നിസ്വാർത്ഥമായ പ്രണയത്തിന്റെ പ്രതീകങ്ങൾ.! കണ്ണീരോടെ ആരാധകലോകം…| Pranav Passed Away Malayalam

Pranav Passed Away Malayalam: സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് അന്തരിച്ചു . ഇന്ന് രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് പ്രണവ് അവശനാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും പ്രണവിന്റെ ജീവൻ രക്ഷിക്കാനായില്ല. സമൂഹ മാധ്യമങ്ങളിൽ പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത് 2020 മാർച്ച് നാലിനാണ്. സോഷ്യൽ മീഡിയയിലൂടെ ഉള്ള ഇവരുടെ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഷഹാന പ്രണവിന്റെ

ജീവിതത്തിലെത്തിയത് ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു വാഹന അപകടത്തിൽ പരിക്കേറ്റ് ശരീരം മുഴുവൻ തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് വലിയ പ്രചോദനമായിരുന്നു. കൂടാതെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവ സാന്നിധ്യം ആയിരുന്നു പ്രണവ്. പ്രണവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടം സംഭവിക്കുന്നത് എട്ട് വർഷങ്ങൾക്ക് മുൻപാണ്. കുതിരത്തടം പൂന്തോപ്പിൽ വച്ച് നിയന്ത്രണം വിട്ട

പ്രണവിന്റെ ബൈക്ക് ഒരു മതിൽ കെട്ടിൽ ഇടിച്ച് വലിയ രീതിയിൽ പരിക്കേൽക്കുകയുമായിരുന്നു. പ്രണവിന്റെ ശരീരം പൂർണമായും തളർന്നത് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ്. പ്രണവ് മണപ്പറമ്പിൽ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ്. പ്രണവും ഷഹാനയും സൗന്ദര്യവും ബാങ്ക് ബാലൻസുമെല്ലാം നോക്കി പ്രണയിക്കുന്നവരുടെ വിശേഷങ്ങൾക്കിടയിൽ നിസ്വാർത്ഥമായ പ്രണയത്തിന്റെ പ്രതീകമായി മാറിയ മനുഷ്യരാണ്.

ഷഹാനയുടെയും പ്രണവിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഒരുപാട് നെഞ്ചിലേറ്റിയിരുന്നു. വീൽചെയറിൽ ഇരുന്നാണ് പ്രണവ് ഷഹാനയ്ക്ക് വരണമാല്യം ചാർത്തി കൊടുത്തത്. സ്നേഹിച്ചവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ ഉപേക്ഷിച്ചു പോകുന്ന സാഹചര്യം ഉള്ള നാട്ടിലാണ് ഒരു പെൺകുട്ടി ഇങ്ങനയൊരു തീരുമാനമെടുത്തത്. തന്റെ ജീവിതത്തോടുള്ള അഭിനിവേശം ചുറ്റുമുള്ളവർക്ക് വലിയ സന്തോഷം നൽകിയപ്പോൾ തിരുവനന്തപുരം സ്വദേശിനി ഷഹാനയിൽ അത് പ്രണയം നിറക്കുകയായിരുന്നു. ഇപ്പോൾ ഷഹാനയെ തനിച്ചാക്കി പ്രണവ് മര ണത്തിന് കീഴടങ്ങിയിരിക്കുകയാണ്.

Rate this post

Comments are closed.