എല്ലാവരെയും ചേർത്ത് നിർത്തി പേർളി മാണി; തന്റെ ആരാധികയുടെ സ്നേഹം കണ്ട് ഞെട്ടി താരം…| Pearly Maaney Fan Girl Cry When Saw Her Malayalam

Pearly Maaney Fan Girl Cry When Saw Her Malayalam: നടിയും മോഡലും അവതാരകയുമൊക്കെയായി മീഡിയയിൽ തിളങ്ങുന്ന താരമാണ് പേർളി മാണി.ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായി പേർളി എത്തിയപ്പോൾ ആണ് താരത്തിനു കൂടുതൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്.പേർളിയുടെ ഐഡന്റിറ്റി എന്ന് പറയുന്നത് തന്നെ അവരുടെ ചുരുണ്ട മുടിയാണ്.നിരവധി സ്റ്റേജ് ഷോകളിലും പേർളി അവതാരിക ആയി തകർത്തിട്ടുണ്ട്.മലയാളം തെലുങ്ക് ഹിന്ദി തമിഴ് ഭാഷകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും നടിക്ക് ലഭിച്ചു.നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ലുഡോ എന്ന

ഹിന്ദി ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് പേർളി ചെയ്തത്.ബൈക്ക് ഓടിക്കാൻ ഒരുപാടിഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണ് പേർളി. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്തി കൂടിയായിരുന്ന പേർളി.ബിഗ്‌ബോസ് വേദിയിലേക്ക് വന്നത് തന്നെ ബുള്ളറ്റ് ഓടിച്ചു കൊണ്ടാണ്. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിന്റെ ഫസ്റ്റ് റണ്ണറപ്പ് കൂടിയാണ്. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിൽ കൂടുതൽ ഹിറ്റ് ആയതും പ്രേക്ഷകർ നെഞ്ചോട് ചേർത്തതുമായ പ്രണയം ആയിരുന്നു പേർളിയുടെയും ശ്രീനീഷിന്റെയും. മിനിസ്‌ക്രീൻ ആർട്ടിസ്റ്റ് ആയ

ശ്രീനിഷ് അരവിന്ധും പേർളിയും ബിഗ്‌ബോസ് ഷോയിൽ വെച്ചാണ് കണ്ടതും പ്രണയത്തിലായതും. ഷോ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു.ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. ഇവരുടെ ഒരേ ഒരു കുഞ്ഞിന്റെ പേരാണ് നില. ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങളെല്ലാം പേർളി ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്.അത് കൊണ്ട് തന്നെ നില മോളെയും എല്ലാവർക്കും നല്ല പരിചയമാണ്.

പേർളിയെക്കാൾ ഫാൻസിപ്പോൾ നില മോൾക്ക് ഉണ്ടെന്നതാണ് സത്യം. ഡി ഫോർ ഡാൻസ് മുതൽ പേർളിയെ സ്നേഹിക്കുന്ന ആരാധകർ ഇപ്പോഴും പേർളിക്കൊപ്പമുണ്ട്. കഴിഞ്ഞ ദിവസം പേർളിയുടെ ആരാധികയായ ഒരു പെൺകുട്ടി താരത്തെ നേരിട്ട് കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞ വീഡിയോ വൈറൽ ആയിരുന്നു. ആരാധികയെ ചേർത്ത് പിടിച്ചു വിശേഷങ്ങളൊക്കെ തിരക്കിയ ശേഷമാണു പേർളി പോയത്.

Rate this post

Comments are closed.