തീ കത്തിക്കണ്ട.!! മില്ലിലും പൊടിപ്പിക്കേണ്ട.!! മൃദുവായി കിട്ടണമെങ്കിൽ പൊടികടയിൽ നിന്നു വാങ്ങുകയും വേണ്ട വീട്ടിൽ തയ്യാറാക്കാം.!!

ഇടിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പക്ഷേ അത് മൃദുവായില്ലെങ്കിൽ ആർക്കും ഇഷ്ടമാവില്ല അങ്ങനെ മൃദുവായി കിട്ടണമെങ്കിൽ പൊടികടയിൽ നിന്ന് തന്നെ വാങ്ങണം എന്നുള്ള ഒരു ചിന്ത ഉണ്ടായിരുന്ന കാലം കഴിഞ്ഞു, ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഇടിയപ്പത്തിന്റെ പൊടി തയ്യാറാക്കി എടുക്കാം… കാലങ്ങളോളം സൂക്ഷിച്ചുവെച്ച് എല്ലാ ദിവസവും നമുക്ക് ഇടിയപ്പം കഴിക്കുകയും ചെയ്യാം, ഇടിയപ്പം ഏത് സമയത്ത്

കൊടുത്താലും എല്ലാവർക്കും ഇഷ്ടമാണ് ഏത് കറിയോടൊപ്പം കഴിക്കാൻ സാധിക്കും തേങ്ങാപ്പാലും മുതൽ ബീഫും ചിക്കനും വരെ ഇടിയപ്പത്തിന് ഒപ്പം കഴിക്കാവുന്നതാണ്.. അതുകൂടാതെ ഒരു തുള്ളി പോലും എണ്ണ ഉപയോഗിക്കാതെയാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നത്. പിന്നെ പഞ്ഞി പോലെയാണ് ഉണ്ടാവുക, എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്, ഇടിയപ്പം ഇഷ്ടമില്ലാത്ത ആരുംതന്നെ ഉണ്ടാവില്ല…ഇത്

തയ്യാറാക്കുന്നതിനായിട്ട് അരി നന്നായിട്ട് കുതിർത്തെടുക്കണം, പച്ചരി ആണ് ഉപയോഗിക്കുന്നത് നന്നായി കഴുകി ഒരു പായ വിരിച്ചു അതിലേക്ക് തുണി വിരിച്ച് അതിലേക്ക് അരി വിരിച്ചിട്ട് വെയിലത്ത് നന്നായിട്ട് ഉണക്കിയെടുക്കുക, ഉണക്കിയതിനുശേഷം ഇത് മിക്സിയിൽ നന്നായിട്ട് പൊടിച്ചെടുക്കുക. പൊടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഒട്ടും തരിയില്ലാതെ വേണം തയ്യാറാക്കി എടുക്കേണ്ടത് പുട്ടിനു ആണെങ്കിൽ മാത്രമാണ് തരിയോട് കൂടി

പൊടിച്ചെടുക്കുന്നത്, ഇടിയപ്പത്തിന് ഒട്ടും തരിയില്ലാതെ വേണം പൊടിച്ചെടുക്കേണ്ടത്… പൊടിച്ചുകഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് അതിലേക്ക് തിളച്ചു വെള്ളം ഒഴിച്ച് സാധാരണ പോലെ കുഴച്ചെടുക്കുക… കുറച്ച് അധികം കാലം സൂക്ഷിച്ചു വയ്ക്കുന്നതിന്ഇടിയപ്പത്തിന്റെ പൊടി നന്നായിട്ട് വറുത്തുവയ്ക്കുന്നവരും ഉണ്ട് വറുക്കുമ്പോൾ ഒരുപാട് ചുവന്ന നിറം ആവാൻ പാടില്ല.. നനവ് മാറി കഴിഞ്ഞാൽ ഇത് അടച്ചു വയ്ക്കാവുന്നതാണ്. Video credits..:

Rate this post

Comments are closed.