നിത്യ ദാസിന്റെ ആകാശത്തു മൊട്ടിട്ട പ്രണയ കഥ; പ്രണയം തുറന്ന് പറഞ്ഞ് നിത്യ.!! തിരിച്ചു വരവിന് ഒരുങ്ങി താരം…| Nithya Das Latest Post Goes Viral Malayalam
Nithya Das Latest Post Goes Viral Malayalam: ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് നിത്യ ദാസ്. ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറിയ നിത്യ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.പിന്നീട് കണ്മഷി, കുഞ്ഞിക്കൂനൻ, നരിമാൻ,തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും നിത്യ നല്ല വേഷങ്ങൾ ചെയ്തു. മലയാളത്തിൽ മാത്രമല്ല തമിഴിലും നിത്യ നല്ല വേഷങ്ങൾ ചെയ്തു.2007 ലാണ് പഞ്ചാബ് സ്വദേശിയായ അരവിന്ദ് സിങ്ങുമായി താരം വിവാഹിതയായത്.
ഇന്ത്യൻ എയർലെൻസിൽ ക്യാബിൻ ക്രൂ ആയി വർക്ക് ചെയ്തിരുന്ന അരവിന്ദിനെ ഫ്ലൈറ്റ് യാത്രയ്ക്കിടയിലാണ് നിത്യ കണ്ട് മുട്ടിയത്. ഇവരുടെ പ്രണയവിവാഹമായിരുന്നു എന്ന് നിത്യ തന്നെ പല തവണയും തുറന്ന് പറഞ്ഞിട്ടുണ്ട്. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമ അഭിനയത്തിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ കുടുംബവുമൊന്നിച്ചു താമസിക്കുന്നത് കോഴിക്കോടാണ്.

രണ്ട് മക്കളാണ് നിത്യക്ക് ഉള്ളത്. നൈനാൻ സിങ് എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിനുള്ളത്. സിനിമയിൽ നിത്യ ദാസിന്റെ ഏറ്റവുമടുത്ത സുഹൃത്താണ് നവ്യ നായർ. മഴവിൽ മനോരമയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ചാറ്റ് ഷോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൂടെ പ്രേക്ഷകർ ഏറ്റവും എടുത്ത് പറഞ്ഞത് പഴയതിലും സുന്ദരിയായ നിത്യയെക്കുറിച്ചായിരുന്നു. മകളുമൊന്നിച്ചു നിരവധി ഇൻസ്റ്റാഗ്രാം റീലുകൾ ചെയ്യുന്ന നിത്യക്ക് ഏറ്റവും കൂടുതൽ കിട്ടുന്ന കമന്റ് ചേച്ചിയും അനിയത്തിയുമാണോ എന്നാണ്.
ഫിറ്റ്‌നെസ്സിൽ വളരെയധികം ശ്രദ്ധിക്കുന്ന ഭർത്താവാണ് തന്റെ സൗന്ദര്യം നില നിൽക്കുന്നതിനു പിന്നിൽ എന്നാണ് നിത്യ തുറന്ന് പറയുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ചില സീരിയലുകളിലും ടീവി പ്രോഗ്രാമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു നീണ്ട ഇടവേളക്ക് ശേഷം അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന പള്ളിമണി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് നിത്യ ദാസ്.
Comments are closed.