ഒരുപാട് തെറ്റിദ്ധരിച്ചു.! കലാഭവൻ മണിയുമായി എപ്പോഴും പ്രശ്‌നമായിരുന്നു; ഓർമ്മകൾ പങ്കുവച്ച് നിത്യ ദാസ്…| Nithya Das About Kalabhavan Mani Memories Malayalam

Nithya Das About Kalabhavan Mani Memories Malayalam: കേരളക്കരയുടെ സ്നേഹം മുഴുവൻ ഏറ്റുവാങ്ങിയ അതുല്യ കലാകാരനായിരുന്നു മണ്മറഞ്ഞുപോയ പ്രിയനടൻ കലാഭവൻ മണി. നടൻ,ഗായകൻ കൊമേഡിയൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ തിളങ്ങിയ താരം, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തരം പ്രകടനങ്ങൾ സ്ഥിരമായി കാഴ്ചവെച്ചിരുന്നു. ഹാസ്യവേഷങ്ങൾ ചെയ്തു അഭിനയജീവിതം തുടങ്ങിയ മണി, പിന്നീട് നടനായും സഹനടനായും വില്ലനായും നമ്മെ ഞെട്ടിച്ചു. നാടൻ പാട്ടിന്റെ ഈരടികൾ മലയാളികളുടെ ചുണ്ടിൽ വിരിയിച്ച കലാഭവൻ മണിയെപോലുള്ള ഒരു കലാകാരൻ ഇനിയും ഉത്ഭവിക്കുമോ എന്നുള്ളത് ഒരു സംശയം തന്നെയാണ്. കലാമൂല്യമുള്ള നിരവധി സിനിമകളുടെ അഭിവാജ്യ ഘടകമായിമാറിയ മണി 250-ഓളം സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചു.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമ രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു. വ്യത്യസ്ഥ കഥാപാത്ര വേഷങ്ങൾ തന്റേതായ ശൈലിയിൽ മികവുറ്റതാക്കാൻ മണിക്ക് പ്രത്യേക കഴിവായിരുന്നു.ആറു വർഷങ്ങൾക്കു മുന്നേ കരൾ സംബന്ധമായ അസുഖങ്ങൾ മൂലം ഒരു മാർച്ച് മാസം മണി ഈ ലോകത്തോട് വിടപറഞ്ഞു. പക്ഷെ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. സിനിമ പ്രേമികളുടെ മനസ്സിൽ ഒരു നോവുന്ന ഓർമ്മയായ മണിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമായിതുടരുന്നു.

പാടിയ പാട്ടും അഭിനയിച്ച സുന്ദര മുഹൂർത്തങ്ങളും ബാക്കിവെച്ച് മടങ്ങിയ മണിയുടെ ഓർമ്മകൾ സുഹൃത്തുക്കളുടെ സ്ഥിരം ചർച്ചയിലൂടെയും മറ്റും ഇന്നും നമ്മുടെയിടയിൽ ജീവിക്കുന്നു.ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ പ്രിയനടി നിത്യദാസ് കലാഭവൻ മണിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ചഭിനയിച്ച കണ്മഷി എന്ന ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങളാണ് അവർ ഓർമ്മകളായി പങ്കുവെച്ചത്. ‘താനും മണിച്ചേട്ടനും എപ്പോഴും വഴക്കായിരുന്നു’ എന്ന് തമാശരൂപേണ പറഞ്ഞിരിക്കുകയാണ് നടി. സത്യത്തിൽ അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും താൻ പറയുന്നതെന്തും മണിക്ക് തന്നെ കളിയാക്കുന്നപോലെ തോന്നിയിരുന്നു എന്ന് നിത്യദാസ് ഓർത്തെടുക്കുന്നു.

അദ്ദേഹത്തിന്റെ പാട്ടുകളുടെ വലിയ ആരാധികയാണ് നടി. അദ്ദേഹത്തിന്റെ മരണം വിശ്വസിക്കാൻ പറ്റാത്ത ഒന്നായി ഇന്നും മനസ്സിൽ തുടരുന്നു എന്ന് കൂടി അവർ കൂട്ടിച്ചേർക്കുന്നുണ്ട്.’പള്ളിമണി’ എന്ന ചിത്രത്തിലൂടെ നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളക്കുശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ് നടി നിത്യാദാസ്. കൈലാഷ്, ശ്വേതാമേനോൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. പറക്കുംതളികയിലെ കഥാപാത്രം നമ്മൾ മറക്കാത്ത ഒന്നാണ്. വിവാഹശേഷം സിനിമരംഗത്തുനിന്നും മാറിനിന്ന നടി ഇപ്പോഴാണ് തിരിച്ചുവരവ് നടത്തിയത്. ഇതിനിടെ തമിഴ് സീരിയലുകളിൽ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

Rate this post

Comments are closed.