കിടിലൻ ലുക്കിൽ നവ്യ നായർ; പ്രായം കൂടും തോറും സൗന്ദര്യം കൂടുന്നു എന്ന് ആരാധകർ…! Navya Nair Latest Photoshoot Goes Viral Malayalam

Navya Nair Latest Photoshoot Goes Viral Malayalam: മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് നവ്യ നായർ. പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങളായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട നവ്യയെ പ്രേക്ഷകർ നെഞ്ചോട് ചേർത്താണ് സ്വീകരിച്ചത്. ദിലീപ് ചിത്രമായ ഇഷ്ട ത്തിലൂടെയാണ് നവ്യ സിനിമ ലോകത്തേക്ക് കടന്ന് വന്നത്. പിന്നീട് സൂപ്പർഹിറ്റ് ചിത്രമായ മഴത്തുള്ളിക്കിലുക്കത്തിലും നായികയായി താരം തിളങ്ങി. ഈ രണ്ട് ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 2002 ൽ പുറത്തിറങ്ങിയ ഇറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യ ഏറെ ജനപ്രീതി നേടിയത്.പൃഥ്വിരാജിന്റെ ആദ്യചിത്രം കൂടിയായ നന്ദനത്തിൽ കൃഷ്ണഭക്തയായ

ഒരു പെൺകുട്ടി ആയാണ് നവ്യ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറ്റാറുകളുടെ കൂടെയും അഭിനയിച്ചിട്ടുള്ള നവ്യ തമിഴിലും കന്നഡയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയായ നവ്യ കലോത്സവ വേദികളിലെ നിറസാനിദ്യമായിരുന്നു.സ്കൂളിൽ പഠിക്കുമ്പോഴേ സിനിമയിൽ നായികയായ നടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയത് 2 തവണയാണ്.2010 ൽ ആയിരുന്നു നവ്യ വിവാഹിതയായത്. വിവാഹിത ആയതോടെ സിനിമയിൽ നിന്നും പൂർണ്ണമായി മാറി നിന്നു.

ഭർത്താവിനൊപ്പം മുംബൈ യിൽ താമസമാക്കിയ നവ്യ ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമാണ് ‘ഒരുത്തി’. ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ വേഷത്തിലാണ് ഒരുത്തിയിൽ നവ്യ പ്രത്യക്ഷപ്പെട്ടത്. ഒരുത്തിയിലും വളരെ മനോഹരമായ പ്രകടനം കാഴ്ച്ച വെയ്ക്കാൻ താരത്തിന് കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ സജീവമായ നവ്യ എപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. മകനുമൊന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാമാണ് നവ്യ കൂടുതൽ പങ്ക് വെയ്ക്കാറുള്ളത്.

ഇടയ്ക്കിടെ നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാവട്ടെ പോസ്റ്റ്‌ ചെയ്യുമ്പോൾ തന്നെ വൈറൽ ആകാറാണ് പതിവ്.ഇപ്പോഴിതാ യെല്ലോ ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിൽ തന്റെ പുതിയ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിരിക്കുകയാണ് താരം. സിമ്പിൾ മേക്കപ്പും ലൈറ്റ് ഒന്മനെറ്ൻസും ഒക്കെ ഇട്ട് അതിസുന്ദരിയായാണ് നവ്യയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. യുവനായികമാരെ പോലും തോൽപ്പിക്കുന്ന ലുക്കിൽ ആണ് നവ്യയുടെ ഫോട്ടോസ്.നിരവധി ആരാധകാരാണ് ലൈക്കുകളും കമ്മെന്റുകളുമായി എത്തിയിരിക്കുന്നത്.

Rate this post

Comments are closed.