വെറും മഞ്ഞൾപൊടി മാത്രം മതി.!! എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാം; താരനും ചൊറിച്ചിലും ഒറ്റ യൂസിൽ മാറിക്കിട്ടും.. | Natural Homemade Hair Dye Using Turmeric Powder

Natural Homemade Hair Dye Using Turmeric Powder

Natural Homemade Hair Dye Using Turmeric Powder : അകാലനര,മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോഴേക്കും എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. ഇങ്ങനെ ചെയ്യുന്നത് വഴി തുടക്കത്തിൽ മുടി കറുത്ത് കിട്ടുമെങ്കിലും

പിന്നീട് ഇത് മുടിക്ക് വലിയ രീതിയിൽ ദോഷം ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഒരു ഹെയർ ഡൈ എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ടീസ്പൂൺ അളവിൽ കാപ്പിപ്പൊടി,അതേ അളവിൽ ചായപ്പൊടി,ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, താളിപ്പൊടി, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര ഗ്ലാസ് വെള്ളമൊഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടിയും, കാപ്പിപ്പൊടിയും ഇട്ടുകൊടുക്കുക. ഇത് നന്നായി തിളച്ച് കുറുകി പകുതിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി സ്റ്റൗവിൽ വച്ച് അത് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. ഇത് നല്ലതുപോലെ കരിഞ്ഞ് നിറം മാറി വരണം. ഈയൊരു സമയത്ത് ഒരു ടീസ്പൂൺ അളവിൽ കാപ്പിപ്പൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ താളിപ്പൊടി കൂടി ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. ശേഷം അതിലേക്ക് എടുത്തുവച്ച വെള്ളത്തിന്റെ കൂട്ട് കുറേശ്ശെയായി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഈയൊരു കൂട്ട് രാത്രി തയ്യാറാക്കി റസ്റ്റ് ചെയ്യാനായി വയ്ക്കാവുന്നതാണ്. പിറ്റേദിവസം ഹെയർ പാക്ക് തലയിൽ തേച്ച് പിടിപ്പിച്ച ശേഷം കുറച്ചു നേരം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മാസത്തിൽ ഒരു തവണ ഈ ഒരു രീതിയിൽ മുടി കറുപ്പിച്ചെടുക്കുകയാണെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറി കറുത്ത ഇടൂർന്ന് മുടി വളരുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World

Rate this post

Comments are closed.