എൽജെപി ബ്രില്ല്യൻസ്, മമ്മൂട്ടിയുടെ അതിഗംഭീര പ്രകടനം; ‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകർ പറയുന്നു.!! Nanpakal Nerathu Mayakkam Theatre response| Mammootty | Lijo jose pellissery| Nanpakal Review Malayalam

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. കഴിഞ്ഞ മാസം നടന്ന ഐഎഫ്എഫ്കെ-യിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. തുടർന്ന്, ഇന്ന് (ജനുവരി 19) ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം ഒരു കൊമേർഷ്യൻ സക്സസ് ആകില്ല എന്ന വിമർശകരുടെ കണക്കുകൂട്ടലുകൾ കാറ്റിൽ പറത്തുന്ന പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് വരുന്നത്.

ചിത്രത്തിൽ ജെയിംസൺ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സ്ഥിരം ശൈലിയിലുള്ള ദൃശ്യാവിഷ്കാരത്തിൽ നിന്ന് വ്യത്യസ്തമായി ആണ് ‘നൻപകൽ നേരത്ത് മയക്കം’ ഒരുക്കിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ പുതിയ പരീക്ഷണവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നാണ് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. തേനി ഈശ്വറിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത കാഴ്ചകൾ അതിമനോഹരമായിരിക്കുന്നു.

ജെയിംസൺ എന്ന കഥാപാത്രത്തിൽ നിന്ന് സുന്ദരം എന്ന കഥാപാത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ പകർച്ച, അതിഗംഭീരമായിട്ടുണ്ട്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി ദേശീയ അവാർഡ് അർഹിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ എടുത്തു പറയേണ്ട അഭിനയം കാഴ്ചവച്ച മറ്റൊരാളാണ് അശോകൻ. രമ്യ പാണ്ഡ്യൻ, കൈനകരി തങ്കച്ചൻ എന്നിവരെല്ലാം തന്നെ തങ്ങളുടെ ഭാഗങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിലെ മറ്റൊരു എടുത്തു പറയേണ്ട മേഖലയാണ് സംഗീതം. ബിജിഎം നൽകിയിരിക്കുന്ന ടൈമിങ്ങും, ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കേൾക്കുന്ന തമിഴ് ഗാനങ്ങളും മനോഹരമായിട്ടുണ്ട്. ഒരു സ്ലോ ബേസ് ചിത്രമായിരുന്നിട്ടും, അതിൽ പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിച്ച് പിടിച്ചിരുത്തുന്നുണ്ട് എന്നത് സംവിധായകന്റെ അപാരമായ കഴിവ് തന്നെ. തീർച്ചയായും, ‘നൻപകൽ നേരത്ത് മയക്കം’ നിരവധി അവാർഡുകൾ നേടും എന്നതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിത്തീരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Rate this post

Comments are closed.