ഇത്തിരി കുഞ്ഞൻ പഴത്തിൻറെ പേരറിയാമോ.. ഈ പഴം നിസാരക്കാരനല്ല കേട്ടോ തീർച്ചയായും അറിയണം ഇവയുടെ ഗുണങ്ങൾ.!! Mulberry benefits Malayalam
Mulberry benefits Malayalam : എല്ലാവർക്കും സുപരിചിതവും വളരെ ഇഷ്ടപ്പെട്ടതും ആയിട്ടുള്ള പഴങ്ങളിൽ ഒന്നാണ് മൾബറികൾ. മൾബറി പഴത്തിന് ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം. മുറേഷി കുടുംബത്തിലെ ഒരു അംഗമായ മൾബറിയുടെ ഉത്ഭവം ചൈനയിൽ ആണ്. പട്ടുനൂൽപ്പുഴു കളുടെ പ്രധാന ആഹാരം മൾബറി ചെടിയുടെ ഇല എന്നിരിക്കെ ഇന്ത്യയിലുടനീളം ഇവ കൃഷി ചെയ്യുന്നു. മൾബറി ചെടികൾ പൊതുവേ 150 ഓളം ഇനങ്ങളിൽ
കാണപ്പെടുന്നു. എന്നാൽ പത്തോ പന്ത്രണ്ടോ ഇനങ്ങളാണ് ലഭിക്കുന്നത്. പ്രമേഹം ഇന്നത്തെ കാലത്ത് ഏതൊരു ആളുകളും കേട്ട് പരിചയം ഉള്ള ഒരു വാക്കാണ്. എന്നാൽ ഇവ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് മൽബറി. മൾബറിയുടെ പഴം മാത്രമല്ല ഇലയും പ്രമേഹരോഗത്തിന് വളരെ നല്ലതാണ്. ചെറുകുടലിൽ ഉള്ള ഗ്ലൂക്കോസിഡസ് നിയന്ത്രിക്കാൻ മൾബറിക്ക് കഴിയും. നല്ല രീതിയിൽ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്യുന്ന ആളുകൾക്ക്

മാത്രമേ യുവത്വം നിലനിർത്താൻ കഴിയൂ എന്നാണ് പറയപ്പെടുന്നത്. എന്നാൽ യുവത്വം നില നിർത്താൻ മൾബറി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രായമാകുന്തോറും മനുഷ്യരിലെ ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങളും തലമുടി നരയ്ക്കുന്നതും ഒരു പരിധിവരെ ചെറുക്കാൻ മൾബാറിക്കു സാധിക്കും എന്നാണ് പറയപ്പെടുന്നത്. അമേരിക്കയിലെ ഒരു പ്രസിദ്ധമായ ലാബിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശരീരത്തിനു പ്രതിരോധ ശേഷി നൽകാനും മൾബറി സഹായിക്കുന്നു. ആവശ്യത്തിനു വിറ്റമിൻ സിയും ആന്റി ഓക്സൈഡുകളും മൾബെറിയിൽ ഉണ്ട്. ഓറഞ്ചിലും ക്രാൻബെറി പഴച്ചാറുകളും അടങ്ങിയതിനേക്കാൾ രണ്ടിരട്ടി ആന്റി ഓക്സൈഡുകൾ മൾബറിയിൽ അടങ്ങിയിട്ടുണ്ട്. മൾബറി ചായ ശീലമാക്കുന്നതിലൂടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കും. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : MALAYALAM TASTY WORLD
Comments are closed.