മലയാളത്തിലെ താര രാജാവ് എന്നറിയപ്പെടുന്ന നടൻ മോഹൻലാൽ തന്റെ 20 കളിലാണ് സിനിമയിൽ അഭിനയിക്കാൻ ആരംഭിക്കുന്നത്. വിശ്വാസത്തിനും ആത്മീയതയ്ക്കും വളരെയധികം പ്രാധാന്യം നൽകുന്ന മോഹൻലാൽ ഗുരുജി അവദൂത നാദാനന്ദയെ സന്ദർശിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.
ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ ജില്ലയിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ ഗുരുജി അവധൂത നാദാനന്ദയെ നേരിട്ട് ചെന്ന് അനുഗ്രഹം നേടിയിരിക്കുകയാണ് മോഹൻലാൽ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍. രാമാനന്ദാണ് ചിത്രങ്ങള്‍ തന്റെ സ്വന്തം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ആശ്രമത്തില്‍ എത്തിയ മോഹൻലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ്
വൈറലായി കൊണ്ടിരിക്കുന്നത്. “നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജി മഹാരാജിനൊപ്പം” എന്ന ക്യാപ്ഷൻ ഓടെയാണ് രാമാനന്ദ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വെള്ള ജുബ്ബയും പാൻസും ധരിച്ച് മുഴുവനായി ആത്മീയമായ ചൈതന്യത്തോടെയാണ് മോഹൻലാൽ ഗുരുജിയുടെ ക്ഷേത്രത്തിലും പ്രത്യക്ഷപ്പെട്ടത്. തിരക്കിയേറിയ ജീവിതത്തിനിടയിലും ഷൂട്ടിങ്ങിനിടയിലും ഭക്തിക്കും
വിശ്വാസത്തിനും ജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകി അതിനുവേണ്ടി സമയം കണ്ടെത്തുന്ന ആളാണ് മോഹൻലാൽ. ഈയിടെ മാതാ അമൃതാനന്ദമയിയുടെ കൂടെ ആശ്രമത്തിൽ അനുഗ്രഹത്തിനായി എത്തിയതും സാമൂഹിക വാദ്യങ്ങളിൽ വലിയ ആരാധനശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് താരം നാദാനന്ദ ജി യെ കണ്ട് അനുഗ്രഹം നേടാനായി ആന്ധ്രപ്രദേശിലേക്ക് തിരിച്ചത്. Mohanlal Visit Avadhuta Nadanandaji