പൃഥ്വിരാജിന്റെ പാട്ടിന് ഒപ്പം ലാലേട്ടന്റെ പാചകം; ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പം മോഹൻലാലിന്റെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു…| Mohanlal Cooking With Palappalli Song Malayalam

Mohanlal Cooking With Palappalli Song Malayalam: മലയാളം സൂപ്പർ താരം മോഹൻലാലിന്റെ കുക്കിങ്ങിനോടുള്ള താൽപ്പര്യം മലയാളികൾക്ക് അറിയാവുന്നത്. ആരാധകർക്കു മുന്നിൽ ഇതിനോടകം നിരവധി സ്പെഷ്യൽ റെസിപ്പികളുമായാണ് സൂപ്പർ താരം എത്തിയിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആവുന്നത് മോഹ​ൻലാലിന്റെ പുത്തൻ പാചക വിഡിയോ ആണ്. താരത്തിന്റെ ഫിറ്റ്നസ് ട്രെയിനർ ആയ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമാണ് മോഹൻലാലിന്റെ പാചക വിഡിയോയിൽ കാണുന്നത് പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്യുന്ന മോഹൻലാലിനെയാണ്.

ഇടയ്ക്ക് ഷൂട്ടിങ് വിഡിയോ പകർത്തുന്നതും പാചകത്തിന് നിർദേശങ്ങൾ നൽകുന്നതും എല്ലാം വിഡിയോയിലുണ്ട്. എന്തായാലും ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുകയാണ് ഈ പുതിയ വിഡിയോ. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുമായി എത്തുന്നത്. കുറച്ചു നാളുകൾക്കു മുൻപ് മകൻ പ്രണവ് മോ​ഹൻലാലിന് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വളരെ നീണ്ട യാത്രയ്ക്കു ശേഷം വീട്ടിലേക്ക് തിരിച്ച് എത്തിയ പ്രണവിനു വേണ്ടി മോഹൻലാൽ തന്നെ സ്പെഷ്യൽ ഭക്ഷണം ഒരുക്കുകയായിരുന്നു.

മോഹൻലാലിന്റെ ഫിറ്റ്നസ് ട്രെയ്നർ ആണ് ഡോക്ടർ ജെയ്സൺ പോൾസൺ. ഗട്ട് ഹെൽത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന വെയ്റ്റ് ലോസ് ഫിറ്റ്നസ് ട്രെയിനറാണ് ഡോക്ടർ ജെയ്സൺ. മോഹൻലിലിന് ഒപ്പമുള്ള നിരവധി ഫിറ്റ്നസ് വിഡിയോകളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. ഫുഡ് ടോക്ക് വിത്ത് ലാലേട്ടൻ’ എന്ന വീഡിയോ തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഈ അടുത്ത് പങ്കുവച്ചിരുന്ന വീഡിയോ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ ഇഷ്ട വിഭവങ്ങളെപ്പറ്റി അവർ ചോദിച്ചറിയുന്നത്

വീഡിയോയിൽ കാണാം. വിഡിയോയിൽ മോഹൻലാൽ പറയുന്നത് തനിക്ക് ഭക്ഷണത്തിൽ അങ്ങനെ വലിയ നിർബന്ധങ്ങളില്ലെന്നും ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണെന്നുമാണ്. വീട്ടിൽ ഒരു ജാപ്പനീസ് അടുക്കള തന്നെ തന്റെ ഇഷ്ട ഭക്ഷണങ്ങൾ പാകം ചെയ്യാൻ മാത്രമായി മോഹൻലാൽ ഒരുക്കിയിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങളിൽ അധികം മസാലകൾ ചേർക്കാത്തതു കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടമുള്ളതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Rate this post

Comments are closed.