സ്റ്റൈൽ മന്നൻ രജനിയും സൂപ്പർസ്റ്റാർ മോഹൻലാലും ഒന്നിക്കുന്നു.!! ആരാധകർക്ക് ഇനി ആഘോഷത്തിൻന്റെ നാളുകൾ…| Mohanlal And Rajinikanth Combo Movie Jailer Malayalam

Mohanlal And Rajinikanth Combo Movie Jailer Malayalam: രജനികാന്ത് നായകനായി തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു. സൺ പിക്ചേഴ്സ് ആണ് പോസ്റ്റർ പുറത്ത് വിട്ടത്.2022 ഫെബ്രുവരി 10 നാണ് സൺപിക്ചേഴ്സ് തങ്ങളുടെ പുതിയ സൂപ്പർസ്റ്റാർ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. രജനികാന്തിന്റെ 169 ആമത് ചിത്രം എന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അത് കൊണ്ട് തന്നെ താത്കാലികമായി ചിത്രത്തിന് നൽകിയ പേര് തലൈവർ 169 എന്നായിരുന്നു.ജൂൺ 17 നാണു ‘ജയിലർ’ എന്ന പേര്

അനൗൺസ് ചെയ്തത്. കോലമാവ് കോകില, ഡോക്ടർ, മൃഗം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ നെൽസൺ ദിലീപ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.തമിഴ് സിനിമ ലോകം ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന ഒരു ചിത്രം കൂടിയാണ് ജയിലർ.മോഹൻ ലാലും രജനികാന്തും ഒരുമിക്കുന്ന ആദ്യത്തെ ചിത്രമാണ് ജയിലർ. ഒരു ഗസ്റ്റ് റോളിൽ മോഹൻലാൽ വരുന്നു എന്നതാണ് സിനിമ വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന അറിവ്. എന്നാൽ സൺപിക്ചേഴ്സ് പുറത്ത് വിട്ട മോഹൻലാലിൻറെ പോസ്റ്റർ കണ്ടതോടെ

ആവേശഭരിതരായിരിക്കുകയാണ് ആരാധകർ. ഒരു സാധാരണ തമിഴ് സിനിമ എന്നതിലുപരി ജയിലറിന് കേരളത്തിൽ കിട്ടാൻ പോകുന്ന വരവേൽപ്പ് എത്രത്തോളം ഉണ്ടെന്ന് പോസ്റ്റർ ഷെയർ ചെയ്യുന്ന ആയിരക്കണക്കിന് സോഷ്യൽ മീഡിയ പ്രൊഫയലുകൾ നമുക്ക് പറഞ്ഞു തരും.കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തയും ചിത്രത്തിന്റെ പ്രചരണം കൊഴുപ്പിച്ചിരുന്നു.3 ഇൻഡസ്ട്രികളിലെ ഏറ്റവും ശക്തരായ താരങ്ങളാണ് ഇവിടെ ഒന്നിക്കാൻ പോകുന്നത്.

മറ്റ് അഭിനേതാക്കളായി രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരുടെ പേരുകളും പുറത്ത് വിട്ടിട്ടുണ്ട്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വ ഹിക്കുന്നത് വിജയി കാർത്തിക് കണ്ണനും എഡിറ്റിംഗ് ആർ നിർമ്മലുമാണ്.അനിരുധ് ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ഏപ്രിൽ 14 നു ചിത്രം റിലീസ് ആകുമെന്നാണ് ഔദ്യോഗിക സ്ഥിരീ കരണം.അതെ സമയം തമിഴ് കന്നഡ,മലയാളി പ്രേക്ഷകർ ഒരേ പോലെ കാത്തിരിക്കുകയാണ് സൂപ്പർ സ്റ്റാറുകൾ ഒരുമിക്കുന്ന ഈ അപൂർവ്വ ചലച്ചിത്ര വിരുന്നിനായി.

Rate this post

Comments are closed.