ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ചേക്കേറി മേഘനാ; ഇനി പുതിയ ജീവിതത്തിലേക്ക്.!! താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞോ.? Meghna Vincent New House Latest Viral News Malayalam

Meghna Vincent New House Latest Viral News Malayalam: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് മേഘനാ വിൻസന്റ്. നല്ലൊരു അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചന്ദനമഴ എന്ന പരമ്പരയിലെ അമൃത എന്ന കേന്ദ്ര കഥാപാത്രമായാണ് താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. 2010 മുതൽ അഭിനയരംഗത്ത് സജീവമാണ് താരം.

സ്വാമിയേ ശരണമയ്യപ്പ,ഓട്ടോഗ്രാഫ്,പരിണയം, ചക്രവാകം, ഇന്ദിര,മോഹക്കടൽ, മാമാങ്കം, അവളും ഞാനും എന്നിവയെല്ലാം താരം അഭിനയിച്ച ചില പരമ്പരകളാണ്. ഇപ്പോൾ സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിലും താരം പ്രധാന വേഷം ചെയ്യുന്നു. താരത്തിനെ സംബന്ധിക്കുന്ന പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചെന്നൈയിലാണ് മേഘനയും അമ്മയും താമസിച്ചിരുന്നത്. ഇപ്പോൾ ചെന്നൈയിലെ വീട് വിട്ട് കേരളത്തിലെ പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് ഇവർ.

ഈ വീട് മാറ്റത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. കേരളത്തിൽ കണ്ണൂരിലുള്ള തന്റെ പുതിയ വീട്ടിലേക്ക് താരം താമസം മാറുന്നു. ചെന്നൈയിലുള്ള തന്റെ വീട്ടിൽ നിന്നും എല്ലാ സാധനങ്ങളും കേരളത്തിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന വീഡിയോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വസ്തുക്കളും വീട്ടിലേക്ക് മാറുന്നതും പുതിയ വീടിന്റെ അറേഞ്ച്മെന്റും എല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്.

തന്റെ കിളികളെ ഉൾപ്പെടെ താരം ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നു. കൂടെ താരം പൊന്നോമനയായി കൊണ്ട് നടക്കുന്ന താരത്തിന്റെ വളർത്തു നായയെയും വീഡിയോയിൽ കാണിക്കുന്നുണ്ട്. പുതിയ വീടിന്റെ അലങ്കാരങ്ങളും മറ്റും കാണിച്ചു കൊണ്ടാണ് താരത്തിന്റെ വീഡിയോ അവസാനിക്കുന്നത്. നിരവധി ആരാധകരാണ് പുത്തൻ വീടിന്റെ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

Rate this post

Comments are closed.