ഏറ്റവും വലിയ സ്വപ്നം; 18 വീടുകൾക്കുശേഷം മഞ്ജുവിന് സ്വന്തമായി ഒരു വീട്.!! കൂട്ടുകാരിക്കൊപ്പം പുതിയ വീട്ടിലേക്ക്, സന്തോഷം പങ്കുവച്ച് താരം…| Manju Pathrose New House Warming Video Goes Viral Malayalam

Manju Pathrose New House Warming Video Goes Viral Malayalam: ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി.അളിയൻ vs അളിയൻ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് (സ്പെഷ്യൽ ജൂറി അവാർഡ്) താരം കരസ്ഥമാക്കിയിരുന്നു. ഇതിനോടകം തന്നെ മുപ്പതിലധികം മലയാള സിനിമകളിലാണ് മഞ്ജു വേഷമിട്ടിട്ടുള്ളത്.

മലയാള ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ രണ്ടിൽ മഞ്ജുവും എത്തിയിരുന്നു. ഈ പരമ്പരയാണ് കൂടുതൽ ജനങ്ങളിലേക്ക് മഞ്ജു എന്ന താരത്തിനെ എത്തിച്ചത്.സുനിച്ചൻ ബെർണാഡ് ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും മകൻ ആണ് എഡ് ബെർണാഡ്.തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. മരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സെമി . മഞ്ജുവും സെമിയും തമ്മിലുള്ള സൗഹൃദത്തെ പറ്റി ജനങ്ങൾക്കിടയിലും ചർച്ച ആകാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ പുത്തൻ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുതിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മറ്റൊന്നുമല്ല തന്റെ പുത്തൻവീടിന്റെ പാലുകാച്ചൽ ചടങ്ങിനെ പറ്റിയാണ് താരം പങ്കുവെച്ച വീഡിയോ. തന്റെ ഏറെ കാലത്തെ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത് എന്നാണ് മഞ്ജു പറയുന്നത്. വീഡിയോയിൽ ഓരോന്നും പരിചയപ്പെടുത്താനും പറഞ്ഞുതരാനും മഞ്ജുവിന് കൂട്ടായി സെമിയും ഉണ്ട്. വീട്ടിലെ ഓരോ പണികൾ പുരോഗമിക്കുന്നതും, പള്ളിയിൽ അച്ഛൻ വന്നു വീട്ടിൽ വെഞ്ചരിക്കുന്നതും , പാല് കാച്ചലിന് സാക്ഷ്യം വഹിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്നു.

നിരവധി വീടുകളിൽ താൻ വാടകയ്ക്ക് ഇതിനോടകം താമസിച്ചു മടുത്തു എന്നും സ്വന്തമായി തന്റെ ആഗ്രഹം ഇപ്പോഴാണ് സാക്ഷാത്കരിക്കാൻ സാധിച്ചതെന്നും താരം പറയുന്നുണ്ട്. കാലു കാച്ചുമ്പോൾ താരത്തിന്റെ കണ്ണ് നിറയുന്നതും, സന്തോഷം കൊണ്ട് പിന്നീട് തുള്ളി ചാടുന്നതും എല്ലാം വീഡിയയിൽ കാണാം. മഞ്ജിമ എന്നാണ് വീടിന്റെ പേര് വെച്ചിരിക്കുന്നത് എന്നും നിങ്ങൾക്ക് ഇഷ്ടമായോ എന്നും സെമി വീഡിയോയിൽ ചോദിക്കുന്നുണ്ട്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ മഞ്ജുവിനുള്ള ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

Rate this post

Comments are closed.