പട്ടാമ്പിക്കാരുടെ സ്നേഹം കണ്ട് അന്തംവിട്ട് മമ്ത മോഹൻദാസ്.!! ഹർഷാരവങ്ങളോടെ മംമ്‌തയെ സ്വീകരിച്ച് പട്ടാമ്പി; ബോബി ചെമ്മണ്ണൂർ ആളൊരു കില്ലാടി എന്ന് ആരാധകർ…| Mamta Mohandas Inauguration Function At Pattambi Malayalam

Mamta Mohandas Inauguration Function At Pattambi Malayalam: മയൂഖം എന്ന ചിത്രത്തിലൂടെ എത്തി സിനിമാരംഗത്ത് തന്റേതായ ഒരു സ്ഥാനവും നിലപാടും ഉറപ്പിച്ചിട്ടുള്ള താരമാണ് മംമ്‌ത മോഹൻദാസ്. എന്നും വേറിട്ട കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരത്തിന്റെ കരിയറിലെ മാറ്റിനിർത്താൻ കഴിയാത്ത ചിത്രങ്ങളാണ് അൻവർ, ടു കൺട്രീസ്, മൈ ബോസ്, ലങ്ക തുടങ്ങിയവ. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരം അർബുദം എന്ന മഹാരോഗത്തെ അതിജീവിച്ച് ജീവിതത്തിൽ തിരികെ എത്തിയത് വളരെയധികം സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ അടുത്തിടെ തനിക്ക് വെള്ളപ്പാണ്ട് എന്ന രോഗം പിടിപെട്ടു

എന്ന് മംമ്‌ത വ്യക്തമാക്കിയിരുന്നു. ഏത് പ്രതിസന്ധിയെയും പ്രയാസത്തെയും ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയും നേരിടുന്നതാണ് മംമ്‌തയുടെ പ്രകൃതം. അതുകൊണ്ട് തന്നെ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റഗ്രാമിലെ സെൽഫി ചിത്രങ്ങളിലൂടെയാണ് അടുത്തിടെ താരം തനിക്ക് വെള്ളപ്പാണ്ട് ആണ് എന്ന് പറഞ്ഞത്. മേക്കപ്പില്ലാത്ത ലുക്കിലായിരുന്നു താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അസുഖം ബാധിച്ചതിന്റെ പേരിൽ ആളുകളുമായി ഇടപഴകുന്നത് കുറയ്ക്കുവാനോ ലൈം ലൈറ്റിൽ നിന്ന് വിട്ടുനിൽക്കുവാനോ താൻ ഒരുക്കമല്ല എന്നും മംമ്‌ത വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ പട്ടാമ്പിയിൽ ആരംഭിച്ച ചെമ്മണ്ണൂർ ഷോറൂം ഉദ്ഘാടനത്തിന് എത്തിയ മമംതയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെമ്മണ്ണൂരിൽ എത്തിയപ്പോൾ ഉടമ ബോബി ചെമ്മണ്ണൂരിനൊപ്പം ഉള്ള ഒരു വീഡിയോയും അതിനു വന്ന കമന്റുകളും ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. പതിവുപോലെ പിങ്ക് കളർ സാരി ധരിച്ച് അതീവ സുന്ദരിയായാണ് ഉദ്ഘാടന ചടങ്ങിൽ താരം പങ്കെടുത്തത്. ഹർഷാരവങ്ങളോടെ പട്ടാമ്പി താരത്തെ സ്വീകരിക്കുകയും ചെയ്തു.

പട്ടാമ്പിയിൽ വരാൻ സാധിച്ച സന്തോഷവും താരം പങ്കുവെച്ചു. അതേസമയം ഷോറൂം ഉദ്ഘാടനത്തിനു ശേഷം താരത്തെ മാല അണീക്കാൻ ബോബി ചെമ്മണ്ണൂർ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നു. ബോബി ചെമ്മണ്ണൂർ ശ്രമിക്കും മുൻപ് താരം ഒഴിഞ്ഞുമാറി സ്വയം മാല ധരിക്കുന്ന വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോ വൈറൽ ആയതിന് പിന്നാലെ രസകരമായ കമൻറുകൾ ആണ് ആരാധകർ കുറിക്കുന്നത്.

Rate this post

Comments are closed.