മറ്റാര് പറഞ്ഞാലും പൂർത്തിയാകാത്ത പോയകാല ഓർമ്മകൾ പങ്കുവച്ച് മെഗാ സ്റ്റാർ മമ്മൂട്ടി.!! ഇതാണെന്റെ ഫൈനൽ ഇയർ ക്ലാസ് റൂം; വൈറലായി വീഡിയോ…| Mammootty Old Memories In His Law College Malayalam
Mammootty Old Memories In His Law College Malayalam: മോളിവുഡ് സിനിമാ ലോകത്തിലെ താര രാജാക്കന്മാരിൽ ഒരാളാണല്ലോ മമ്മൂട്ടി. സിനിമയിലൂടെയാണ് താരം അറിയപ്പെടുന്നത് എങ്കിലും സിനിമയിൽ എത്തും മുമ്പ് അദ്ദേഹത്തിന്റെ കരിയർ മറ്റൊന്നായിരുന്നു എന്ന് പല ആരാധകർക്കും അറിയാവുന്ന ഒരു കാര്യമാണ്. ലോ കോളജിലെ ബിരുദ പഠനത്തിനുശേഷം രണ്ട് വർഷത്തോളം വക്കീലായി പ്രാക്ടീസ് ചെയ്തതിനു ശേഷമാണ് താരം അഭിനയ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. എന്നാൽ ഇപ്പോഴിതാ എറണാകുളം ലോ കോളജിലെ തന്റെ കലാലയ ജീവിതത്തെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ
ഒരു വീഡിയോ രൂപത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം. വർഷങ്ങൾക്കു മുമ്പ് പഠനം കഴിഞ്ഞിറങ്ങിയ കലാലയത്തിലേക്ക് വീണ്ടും കയറി ചെല്ലുന്നത് ഏതൊരാൾക്കും സന്തോഷവും ആഹ്ളാദവും പകരുന്ന ഒന്നായിരിക്കുമല്ലോ. അത്തരത്തിലുള്ള ഒരു സന്തോഷവും ആഹ്ളാദവും ഈയൊരു വീഡിയോയിൽ മമ്മൂട്ടിയുടെ മുഖത്തും കാണാൻ സാധിക്കുന്നതാണ്. എറണാകുളം ലോ കോളേജിൽ ചിത്രീകരിച്ച ഈ ഒരു വീഡിയോയിൽ തന്റെ കലാലയ ഓർമ്മകളെക്കുറിച്ചും താരം വാചാലമാകുന്നുണ്ട്.

ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം,ഇപ്പോൾ ഇവിടെ ക്ലാസില്ല, ഇവിടെയായിരുന്നു ഞങ്ങൾ ചെറിയ കലാപരിപാടികൾ ഒക്കെ നടത്തിയിരുന്നത്, മാത്രമല്ല ഒരുകാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാൾ കൂടിയായിരുന്നു ഇത് എന്നും വീഡിയോയിൽ താരം പറയുന്നുണ്ട്. അൽമ മാറ്റർ എന്നൊരു ക്യാപ്ഷനിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഈയൊരു ചെറു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയെടുക്കുകയും ചെയ്തു. മാത്രമല്ല പതിവിന് വിപരീതമായി തന്റെ
പഴയകാല ഓർമ്മകളെ കുറിച്ച് മനസ്സ് തുറക്കുന്ന ഈയൊരു വീഡിയോക്ക് താഴെ ആരാധകരുടെ രസകരമായ പല പ്രതികരണങ്ങളും കാണാൻ സാധിക്കുന്നതാണ്. നൻ പകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. മാത്രമല്ല ഉടൻ തന്നെ റിലീസിനെത്തുന്ന ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.
Comments are closed.