അച്ഛന്റെ ഒപ്പം ഉത്സവം കൂടാൻ ചക്കിയും; നാടൻ ലുക്കിൽ സുന്ദരിയായി മാളവിക ജയറാം…| Malavika Jayaram With Jayaram At Temple Festival Malayalam

Malavika Jayaram With Jayaram At Temple Festival Malayalam: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഉത്സവം കൂടാൻ അച്ഛൻ ജയറാമിനോടൊപ്പം എത്തിയതാണ് മാളവിക ജയറാം.സെറ്റും മുണ്ടും ഉടുത്ത് നാടൻ വേഷത്തിൽ എത്തിയ മാളവിക തൃക്കക്കരയപ്പനെ തൊഴുതു അച്ഛന്റെ മേളവും ആവോളം ആസ്വദിച്ച ശേഷമാണു മടങ്ങിയത്.താരജാടകളില്ലാതെ ചെണ്ടയും കോലുമായി തനിക്ക് ദൈവം തന്ന കഴിവ് ദൈവസന്നിധിയിൽ സമർപ്പിക്കാൻ ഒട്ടുമിക്ക പൂരപറമ്പുകളിലും ജയറാം ഉണ്ടാകും. എന്നാൽ ഇത്തവണ മാളവികയെയും ഒപ്പം കൂട്ടിയാണ് താരം എത്തിയത്. പ്രശസ്ത നടൻ ജയറാമിന്റെയും നടി പാർവതിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മാളവിക.ഇവരുടെ മൂത്ത മകനാണ് മകൻ കാളിദാസ് ജയറാം. കാളിദാസിന്റെ സിനിമ പ്രവേശം ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ആയിരുന്നു.

ഇന്നിപ്പോ തമിഴിലെയും മലയാളത്തിലെയും സൂപ്പർ ഹിറ്റ്‌ നടൻ ആയി മാറിയിരിക്കുകകയാണ്‌ കാളിദാസ് ജയറാം.ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയതരമാണ് മാളവികയും.മാളവികയുടെ സിനിമ പ്രവേശനത്തെക്കുറിച്ച് ചോദിക്കുന്നവരോട് തന്റെ കംഫർട്ടിബിൾ സോൺ എവിടെയാണെന്ന് കണ്ട് പിടിക്കണമെന്നും അതിനു ശേഷമേ സിനിമയിലേക്ക് വരുന്നതിനെപ്പറ്റി തീരുമാനിക്കൂ എന്നുമാണ് മാളവിക ജയറാം പറയുന്നത്.ജയറാമിനൊപ്പം ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അത് സിനിമയിലേക്കുള്ള കാൽ വെയ്പാണെന്നാണ് ആരാധകർ കരുതിയത്. പിന്നീട് മോഡലിംഗ് രംഗത്ത് സജീവമായി നിന്ന മാളവിക

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു മിന്നും താരമാണ്.അടുത്തിടെ ആനയോടൊപ്പമുള്ള ഒരു വീഡിയോ മാളവിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു ജയറാമിന്റെ ആന പ്രേമത്തേക്കുറിച്ച് അറിയാത്തവരുണ്ടാണ്ടാവില്ല. താനും അച്ഛനെപ്പോലെ ആനപ്രേമിയാണെന്ന് മാളവിക ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുമുണ്ട്. അഭിനയ രംഗത്ത് നിന്ന് ബ്രേക്ക്‌ എടുത്തു നിൽക്കുന്ന പാർവതിയും മകളോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.ഒരു കാലത്തെ മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു പാർവതി.ജയറാമിനെ പ്രണയിച്ചു വിവാഹം കഴിച്ച പാർവതി സിനിമയിൽ നിന്ന് സ്വന്തം തീരുമാനപ്രകാരം മാറി നിൽക്കുകയായിരുന്നു. മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാരോടൊപ്പവും നായിക വേഷത്തിൽ തിളങ്ങിയ

പാർവതിയുടെ തിരിച്ചു വരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ “മായം സെയ്‌തായി പൂവേ” എന്ന തമിഴ് മ്യൂസിക്കൽ ആൽബത്തിൽ മാളവിക അഭിനയിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണയാണ് ആൽബത്തിനു ലഭിച്ചത്. ഇതിലൂടെ മോഡലിംഗ് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് മാളവിക തെളിയിച്ചു കഴിഞ്ഞു.താര പുത്രന്മാരും താരപുത്രിമാരും സിനിമലോകം അടക്കി വാഴുന്ന ഈ സമയത്ത് മാളവികയുടെയും സിനിമ പ്രവേശനവും എത്രയുംഅടുത്ത് തന്നെ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ ഇപ്പോഴത്തെ ഈ ക്ഷേത്രദർശനം അഭിനയജീവിതത്തിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമാണെന്നും പറയുന്നവരുമുണ്ട്.

Rate this post

Comments are closed.