ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സുന്ദരമായ എപ്പിസോഡുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വേദിക സുമിത്രയുടെ കൂടെ മകനെ വിട്ടിട്ടുണ്ടാവുമോ എന്നു കരുതി ആലോചിച്ചു നിൽക്കുമ്പോഴാണ് സുമിത്രയുടെ ഫോൺ വരുന്നത്. സുമിത്രയുമായി സംസാരിച്ച് പിന്നീട് മകന് സുമിത്ര ഫോൺ കൊടുത്തപ്പോൾ പൊട്ടിക്കരയുകയായിരുന്നു വേദിക.
സുമിത്രയും രോഹിത്തും മകനെ കൂട്ടി ശ്രീനിലയത്തിൽ എത്തുകയും നീരവി നോട് എല്ലാവരും സ്നേഹത്തോടെ പെരുമാറുകയുംചെയ്തു. എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ ഇരിക്കുകയായിരുന്നു സരസ്വതി അമ്മ. സുമിത്രയോടും ശിവദാസമേനോനോടും നീരവിനെ ഇവിടെ കൂട്ടി വന്നതിനെ ചൊല്ലി തർക്കിക്കുകയും ചെയ്തു. ഈ കുട്ടിയെ കൂടി നമ്മൾ നോക്കേണ്ടി വരുമെന്ന് പറയുകയാണ് സരസ്വതി. സ്വന്തം മകനെ സ്നേഹിക്കാൻ വേദികയ്ക്ക് അസുഖം വരേണ്ടി വന്നെന്നും, ഇതു വരെ മകനെ തിരിഞ്ഞു നോക്കാത്തവളാണ് വേദികയെന്നും സരസ്വതിയമ്മ പറഞ്ഞു.
അപ്പോഴാണ് മകന് കുറെ ഗിഫ്റ്റുകൾ വാങ്ങി വേദിക വരുന്നത്. മകനെ കണ്ടമാത്രയിൽ കെട്ടിപ്പുണരുകയായിരുന്നു. മകനെ കൊണ്ടുവന്നതിന് സുമിത്രയോടും രോഹിത്തിനോടും നന്ദി പറയുകയും ചെയ്തു. പിന്നീട് മകനെ കൂട്ടി റൂമിൽ പോയി ഗിഫ്റ്റുകളൊക്കെ നൽകി. പിന്നീട് സുമിത്രയോട് മകന് ഇന്ന് വേണ്ട ഭക്ഷണങ്ങളൊക്കെ ഞാൻ ഉണ്ടാക്കി കൊടുക്കാമെന്നും, ഇതുവരെ നീരവിന് വേണ്ടി ഞാൻ ഒന്നും ഉണ്ടാക്കി കൊടുത്തിട്ടില്ലെന്നും വേദിക പറയുന്നു.
മകൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഉണ്ടാക്കി നൽകാൻ സുമിത്ര സമ്മതിക്കുന്നു. ശേഷം മകന് ഭക്ഷണം വാരി നൽകുകയും, അവനെ ഉറക്കുകയും ചെയ്തു. അപ്പോഴാണ് സുമിത്ര വന്ന് നാളെ രാവിലെ സമ്പത്തിൻ്റെ വീട്ടിൽ നീരവിനെ കൊണ്ടു വിടേണ്ട കാര്യം അറിയിക്കുന്നത്. രണ്ടു ദിവസം കൂടി നീരവിനെ ഇവിടെ നിർത്താൻ സാധിക്കുമോ എന്ന് വേദിക ചോദിക്കുന്നുണ്ട്. പക്ഷേ, സമ്പത്തിൻ്റെ വീട്ടുകാരോട് പറഞ്ഞ വാക്ക് പാലിക്കേണമെന്ന് സുമിത്ര പറഞ്ഞപ്പോൾ, മനസില്ലാ മനസ്സോടെ സങ്കടപ്പെട്ടുകൊണ്ട് അവനെ നാളെത്തനെ കൊണ്ടുവിട്ടു കൊള്ളു എന്ന് പറയുന്നു. പിന്നീട് നീരവിനെ കെട്ടിപ്പിടിച്ച് വേദിക ഉറങ്ങുകയായിരുന്നു.