കുടുംബ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച കുടുംബ വിളക്ക് രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയും രോഹിത്തും ശീതളിനെ കാണാൻ പോവുകയും, അവളുടെ അവസ്ഥ അവിടെ എത്തിയപ്പോൾ അറിഞ്ഞപ്പോൾ വളരെ സങ്കടത്തിലായിരുന്നു സുമിത്ര. ഗർഭിണിയായ ശീതൾ സ്റ്റെയറിൽ നിന്ന് വീണ് ഡോക്ടർ 3 മാസം ബെഡ് റസ്റ്റ് പറഞ്ഞിരിക്കുകയാണ്. ശീതളിനെ കണ്ടതിനു ശേഷം ബെഡ് റസ്റ്റ് പറഞ്ഞതിനാൽ അവളെ നമ്മുടെ കൂടെ കൂട്ടണമെന്നുണ്ട്.
എന്നാൽ സച്ചിൻ്റെ അമ്മ ബെഡ് റസ്റ്റ് പറഞ്ഞതിനാൽ യാത്ര പാടില്ലാലോ എന്ന് സുമിത്രയോട് പറയുകയാണ്. അതിനു ശേഷം സുമിത്രയും രോഹിത്തും പോകാനിറങ്ങുന്നു. അപ്പോൾ സച്ചിനോട് ശീതളിൻ്റെ കുട്ടികളിയെ കുറിച്ചും, അവളെ ശ്രദ്ധിച്ചു കൊള്ളാനും സച്ചിനോട് സുമിത്ര പറയുന്നു. പിന്നീട് രണ്ടു പേരും ശ്രീനിലയത്തിൽ എത്തിയ ശേഷം എല്ലാരോടും ശീതൾ സ്റ്റെയർകേസിൽ നിന്ന് വീണതൊക്കെ പറയുന്നു. എല്ലാവരും ഞെട്ടുകയായിരുന്നു.
വേറെ കുഴപ്പമൊന്നു ഭാഗ്യത്തിന് സംഭവിച്ചില്ലെന്നും, ശീതളിന് മൂന്നു മാസം ബെഡ് റസ്റ്റ് പറഞ്ഞിരിക്കുകയാണ് എന്ന് സുമിത്ര പറഞ്ഞു. ശീതളിൻ്റെ വിശേഷങ്ങളറിയാൻ ശ്രീകുമാർ ശിവദാസമേനോനെ വിളിക്കുകയാണ്. അപ്പോഴാണ് ശീതളിന് സംഭവിച്ച അപകടം ശ്രീകുമാറും അറിയുന്നത്. ഓണം അടുക്കാറായി.
ശീതളിന് ഓണത്തിന് ശ്രീനിലയത്തിൽ വരാൻ പറ്റില്ല. എങ്കിലും രോഗിയായ വേദികയെ സന്തോഷിപ്പിക്കാൻ നീരവിനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വേദികയ്ക്ക് മരുന്നൊക്കെ നൽകിയ ശേഷം ഈ വർഷത്തെ ഓണത്തിന് നിൻ്റെ മകൻ നീരവും നിൻ്റെ കൂടെ ഓണം ആഘോഷിക്കാൻ ഇവിടെ വരുമെന്ന് വാക്കു നൽകുകയാണ്. സുമിത്ര നൽകിയ വാക്ക് കേട്ട് വളരെ സന്തോഷത്തിൽ നിൽക്കുകയാണ് വേദിക. അതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.