മിനിസ്ക്രീൻ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബവിളക്ക് സീരിയൽ കാണുവാൻ വേണ്ടി. ഇന്നലെ വേദികയുടെ കീമോ കഴിഞ്ഞ് നിൽക്കുകയായിരുന്നു. കീമോയുടെ സൈഡ് ഇഫക്ടുകൾ വേദികയ്ക്ക് പെട്ടെന്ന് തന്നെ വന്നു തുടങ്ങി. ആകെ തളർന്ന് കിടക്കുകയായിരുന്നു വേദിക. നമുക്ക് വീട്ടിൽ പോവാമെന്ന് പറഞ്ഞ് സുമിത്രയും രോഹിത്തും വേദികയെ കാറിൽ കയറ്റി ആശുപത്രിയിൽ നിന്ന് മടങ്ങി. വരുന്ന വഴിയിൽ വേദികയ്ക്ക് ഛർദ്ദി വരികയും,
വണ്ടി നിർത്തി വേദികയെ താങ്ങി കാറിൽ നിന്ന് പുറത്തിറക്കി. വളരെ ക്ഷീണിതയായ വേദികയെയും കൂട്ടി ശ്രീനിലയത്തിലേക്ക് പുറപ്പെട്ടു.ശ്രീനിലയത്തിൽ എത്തിയപ്പോൾ വേദികയെ താങ്ങി പിടിച്ചാണ് അകത്തേക്ക് കൂട്ടി വന്നത്. അടുത്ത വീട്ടിൽ നിന്നും സിദ്ധാർത്ഥ് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. വീട്ടിൽ കയറി വന്നപ്പോൾ ശിവദാസമേനോൻ വളരെ ക്ഷീണം പിടിച്ചിട്ടുണ്ടെന്ന് പറയുകയാണ്. നല്ല ക്ഷീണമുണ്ടെന്നും, എനിക്ക് കിടക്കണമെന്ന് പറഞ്ഞ് സുമിത്രയെ താങ്ങി അകത്ത് കയറി പോവുകയാണ് വേദിക. വേദികയുടെ അവസ്ഥ കണ്ട് സരസ്വതിയമ്മ എങ്ങനെ നടന്നിരുന്ന വേദികയാണ് ഇത്ര പെട്ടെന്ന് ഇങ്ങനെയായതെന്ന് പറയുകയാണ്.
ശിവദാസമേനോൻ സരസ്വതിയ്ക്ക് തക്ക മറുപടിയും നൽകുന്നുണ്ട്. റൂമിലെത്തിയ വേദിക വേദന കൊണ്ട് മകനെ വിളിച്ച് കരയുകയായിരുന്നു. ഇത് കേട്ട് വന്ന സുമിത്രയോട് ഇത്ര വേദന സഹിക്കുന്നതിലുംനല്ലത് മ ര ണമായിരുന്നുവെന്ന് പറയുകയാണ് വേദിക. അപ്പോൾ ഡോക്ടർ രാജാറാം പറഞ്ഞ കാര്യം സുമിത്ര പറയുകയാണ്. നിൻ്റെ അസുഖം പൂർണ്ണമായും മാറുമെന്നാണ് ഡോക്ടർ പറഞ്ഞത്. അതിനാൽ നീ സമാധാനമായിരിക്കണം. പിന്നീട് സമ്പത്ത് നാട്ടിലെത്തിയിട്ടുണ്ടെന്നും,
നീരവിനെ ഒന്നു കാണണമെന്ന ആഗ്രഹം കൂടി പറയുകയാണ് വേദിക. അത് ഞാൻ സാധിച്ചു തരുമെന്ന് പറഞ്ഞ് വേദികയ്ക്ക് സുമിത്ര മരുന്ന് നൽകുകയായിരുന്നു. ഇതൊക്കെ കേട്ട് കൊണ്ട് സരസ്വതിയമ്മ നിൽക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം എല്ലാവരും വേദികയുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് സഹതപിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.