കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു എപ്പിസോഡാണ് കുടുംബവിളക്കിൽ ഇന്ന് നടക്കാൻ പോവുന്നത്. ഇന്നലെ സിദ്ധാർത്ഥും, വേദികയും, സുമിത്രയും കോടതിയിൽ ഡൈവോഴ്സ് കേസിൻ്റെ വിധിക്കായി കാത്തിരിക്കുകയായിരുന്നു. ഇന്ന് കേസിൻ്റെ വിധി നടക്കുന്ന ദിവസമാണ്. കേസിൽ വിധി പറയാൻ ജഡ്ജി രണ്ടു പേരോടുമായി ചോദിച്ചു. നിങ്ങൾക്ക് രണ്ടു പേർക്കും എന്തെങ്കിലും മാറ്റം ഉണ്ടോയെന്ന്.
വേദിക പറഞ്ഞത് എനിക്ക് ജീവിതകാലം മുഴുവൻ അദ്ദേഹത്തിൻ്റെ കൂടെ ജീവിക്കണമെന്നാണ്. എന്നാൽ സിദ്ധാർത്ഥ് തനിക്ക് ഒരു മാറ്റവുമില്ലെന്നും, വേഗം കേസ് നടന്ന് തനിക്ക് ഡൈവോഴ്സ് കിട്ടണമെന്നുമാണ് പറഞ്ഞത്. വക്കീൽ വേദികയുടെ അസുഖത്തെ കുറിച്ചും അവിടെ പറഞ്ഞപ്പോൾ, രോഗിയായ ഭാര്യയെ ഉപേക്ഷിക്കുന്നത് ശരിയാണോ എന്ന രീതിയിൽ ജഡ്ജി സംസാരിച്ചു.
എന്നാൽ വേദികയ്ക്ക് അസുഖം വരുന്നതിന് മുൻപേ ഞങ്ങൾ പിരിയാൻ തീരുമാനിച്ചതാണെന്ന് സിദ്ധാർത്ഥ് പിഞ്ഞു. പിന്നീട് വക്കീൽ ഈ കേസിൽ ഒരാൾ സാക്ഷി പറയാനുണ്ടെന്ന് പറഞ്ഞു. സുമിത്ര സാക്ഷി പറയാൻ തനിക്ക് ഇവിടെ നിന്ന് പറയാൻ താൽപര്യമില്ലെന്നും, സ്വകാര്യമായി കോടതിയ്ക്ക് മുന്നാകെ ഞാൻ ബോധിപ്പിക്കാമെന്ന് ജഡ്ജിയോട് പറഞ്ഞു. സിദ്ധാർത്ഥിൻ്റെ ആദ്യ ഭാര്യയാണിതെന്ന് ജഡ്ജിക്ക് കണ്ടപ്പോൾ മനസിലായിരുന്നു.
പിന്നീട് സുമിത്ര സിദ്ധാർത്ഥിൻ്റെ പഴയ കാര്യങ്ങളൊക്കെ കോടതിയ്ക്ക് മുന്നാകെ ബോധിപ്പിച്ചു. ശേഷം ജഡ്ജി ഈ കേസിൻ്റെ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി അറിയിക്കുകയായിരുന്നു. ഇത് കേട്ട് സിദ്ധാർത്ഥിന് ദേഷ്യം പിടിക്കുന്നു. സുമിത്രയോടും വേദികയോടും ദേഷ്യത്തിൽ സംസാരിച്ച സിദ്ധാർത്ഥ് പോകുമ്പോഴാണ് സരസ്വതിയമ്മ വിളിക്കുന്നത്. സരസ്വതി അമ്മയോടും ദേഷ്യത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥ്. സുമിത്ര തനിക്കെതിരെ സാക്ഷി പറഞ്ഞതും, വിധി മാറ്റി വച്ചതൊക്കെ പറയുന്നതോടെ ഇന്നത്തെ എപ്പിസോഡിലെ പ്രൊമോ ഭാഗം പൂർണ്ണമാകുന്നു.