കുടൽചുരുക്കി എന്ന അത്ഭുത സസ്യം.. ഒട്ടനവധി ഔഷധ ഗുണങ്ങളുള്ള ഈ സസ്യത്തെ എളുപ്പത്തിൽ തിരിച്ചറിയുന്നത് എങ്ങനെ എന്നറിയാം .!! Kudalchurukki Plant Benefits Malayalam

Kudalchurukki Plant Benefits Malayalam : നമ്മുടെ നാട്ടിൻ പുറങ്ങളിലെ നാട്ടിട വഴികൾ ജൈവ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നമ്മുടെ നാട്ടിലെ വയലോര പ്രദേഷങ്ങളിലും വഴിയോരങ്ങളിലും വരെ വര്‍ഷക്കാലം തുടങിയാല്‍ ധാരാളം ചെടികൾ മുളച്ചു പൊട്ടും. അത്തരത്തിൽ മുളച്ച് പൊട്ടുന്ന ഏറെ ഔഷധ വീര്യമുള്ള ഒരു കാട്ടുചെടിയാണ് ഇന്ന്‌ നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കുടൽ ചുരുക്കി, കുടലുരുക്കി, കുടലുണക്കി, തറുതാവല്‍, താറാവു ചെടി,

നത്തച്ചൂരി ഏന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടുന്നു. കുടൽ ചുരുക്കി പലവിധമുണ്ട്. അതിൽ യഥാർത്ഥ കുടൽ ചുരുക്കിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഈ ചെടി വെള്ളം കെട്ടി നിൽക്കാത്ത മണൽ പ്രദേശങ്ങളിലാണ് വളരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതലായി കുടൽ ചുരുക്കി കാണപ്പെടുന്നത് ആലപ്പുഴയുടെ ചില പ്രദേശങ്ങളിലാണ്. നത്തച്ചൂരി എന്ന പേരിൽ ഈ ചെടി അറിയപ്പെടുന്നുണ്ട്. അത് തമിഴിൽ

Kudalchurukki Plant Benefits Malayalam

അഥവാ സിദ്ധ വൈദ്യത്തിലാണ് നത്തച്ചൂരി എന്ന പേര് കൂടുതലായും പറയപ്പെടുന്നത്. കാരണം പണ്ട് ജലാശയങ്ങളിലും പാട ശേഖരങ്ങളിലും കണ്ട് വന്നിരുന്ന ഒരു ജീവിയാണ് നത്തക്ക അല്ലെങ്കിൽ ഞവണിക്ക. ഈ നത്തക്കയെ ചൂരാൻ അല്ലെങ്കിൽ അതിന്റെ തോട് പൊട്ടിക്കാൻ കഴിവുള്ള സസ്യം എന്ന അർത്ഥത്തിലാണ് ആ പേര് വന്നത്. വളരെ അത്ഭുതകരമായ സിദ്ധികളുള്ള ഒരു ഔഷധമാണ് കുടൽ ചുരുക്കി. ഈ ചെടിയുടെ വേര്

അരച്ച് ശുദ്ധമായ പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ വെള്ളപോക്ക് എന്ന അസുഖത്തിന് ശമനമുണ്ടാകും. മാത്രമല്ല രക്തശുദ്ധിയും ശരീര ബലവും വർധിക്കാനും ഇത് സഹായിക്കും. ഇനിയും ധാരാളമുണ്ട് ഈ ചെടിയുടെ അത്ഭുത ഔഷധ ഗുണങ്ങൾ!!! അവ എന്തൊക്കെയാണെന്നറിയാനും അത് എങ്ങനെയൊക്കെയാണ് കഴിക്കേണ്ടത് എന്നറിയാനും വേഗം പോയി വീഡിയോ കണ്ടോളൂ…. Video Credit : Malabar Ayurveda Nursery

Rate this post

Comments are closed.