കുടപ്പുളി കൊണ്ടിങ്ങനെ ചെയ്താൽ ഞെട്ടിക്കുന്ന മാറ്റം കാണാം .. കുടംപുളി കൊണ്ട് ഇങ്ങനെയും ഗുണമോ.!! Kitchen tips using Tamarind Malayalam

Kitchen tips using Tamarind Malayalam : മീനിലിടുന്ന കുടംപുളി കൊണ്ട് ഇങ്ങനെയും ഗുണമോ? കുറച്ച് കിച്ചൻ ടിപ്സ് കണ്ടാലോ?നമ്മൾ ഇതു വരെ അറിയാതെ പോയ ചില കിച്ചൻ ടിപ്സ് കണ്ടാലോ? വീട്ടുചിലവ് ചുരുക്കാനുള്ള ചില എളുപ്പവഴികളാണ് ഇവിടെ നമ്മൾ കാണാൻ പോവുന്നത്.ഒരു കുഞ്ഞ് ജനിക്കുമ്പോൾ നമ്മൾ ഒരുപാട് വില കൊടുത്താണ് ബേബി ബെഡ് വാങ്ങുന്നത്.

കുഞ്ഞ് ഇച്ചിരിയൊന്ന് വലുതാവുമ്പോൾ പിന്നെ ഈ ബാഗ് കൊണ്ട് ഒരു ഉപയോഗവും ഉണ്ടാവുകയില്ല താനും. കുറച്ച് കാലം കഴിയുമ്പോൾ ഇത് എടുത്ത് കളയുമ്പോൾ സങ്കടം വരും. എത്ര രൂപയുടെ സാധനമാണ് അല്ലേ. ഇതിനൊരു പരിഹാരമാണ് ഈ വീഡിയോ. ആദ്യം തന്നെ ഒരു ബ്ളാങ്കറ്റ് എടുക്കുക. ഇല്ലെങ്കിൽ കട്ടിയുള്ള കോട്ടൺ ബെഡ്ഷീറ്റ് എടുത്താലും മതി. ഇതിനെ റോൾ ചെയ്ത് എടുക്കണം. നല്ല നീളത്തിൽ കിട്ടുന്ന ഈ റോളിനെ തലയിണ കവറിന്റെ വശം ചേർത്ത് വയ്ക്കണം.

എന്നിട്ട് മടക്കി മറ്റേ വശത്തോടും കൂടി ചേർത്ത് വയ്ക്കണം. അടിപൊളി ബേബി ബെഡ് റെഡി. ബേബി ബെഡ് ഉണ്ടാക്കുന്ന വിധം വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.പ്രസവരക്ഷ സമയത്ത് പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്ന മാജിക്‌ പൗഡർ അറിയുമോ? കുടംപുളി ഒരു പപ്പടം കുത്തിയിലോ മറ്റും കുത്തിയിട്ട് ചുട്ടെടുക്കാം. അൽപ്പം കല്ലുപ്പും കൂടി ചേർത്ത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുത്ത്‌ പല്ല് തേച്ചാൽ പല്ല് വെട്ടിത്തിളങ്ങും.

മാത്രമല്ല പ്രസവസമയത്ത് നഷ്ടമാവുന്ന പല്ലിന്റെയും എല്ലിന്റെയും ഉറപ്പ് തിരികെ കൊണ്ട് വരാൻ ഇത് സഹായിക്കും. ബീൻസ്, അച്ചിങ്ങ ഒക്കെ വേവിക്കുമ്പോൾ പച്ചപ്പ് നഷ്ടപ്പെടാറുണ്ടോ? ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ മാത്രം മതി ഈ ഒരു പച്ചപ്പ് നിലനിർത്താൻ. കുക്കറിൽ വച്ച് വേവിച്ചിട്ട് കുക്കറിന്റെ അടപ്പ് പെട്ടെന്ന് തന്നെ മാറ്റിയാൽ മാത്രം മതി.ഇരുമ്പ് ചട്ടിയിൽ മീൻ വറുക്കുമ്പോൾ അടിയിൽ പിടിക്കാതെ ഇരിക്കാൻ എണ്ണ മാത്രം ഉപയോഗിച്ച് ചട്ടി മായപ്പെടുത്തുന്ന മാജിക്കും ഈ വീഡിയോയിൽ അടങ്ങിയിട്ടുണ്ട്.Video credits : Ansis vlog

Rate this post

Comments are closed.