ബേക്കറിയിൽ താരമായ കിണ്ണത്തപ്പം.. എന്താ ടേസ്റ്റ് കഴിച്ചു കൊണ്ടേ ഇരിക്കും നിർത്താനേ തോന്നില്ല ഈ പലഹാരം.!! Kinnathappam Recipe Malayalam
Kinnathappam Recipe Malayalam : വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ഹൽവയാണ്, തയ്യാറാക്കുന്നത് ഇതിന്റെ ഒരു സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല, കാര്യം വായിലിട്ടാൽ ഇത് അലിഞ്ഞു പോകും അങ്ങനെയുള്ള ഒരു വിഭവമാണ് ഇനി തയ്യാറാക്കുന്നത് ഈ ഒരു ഹൽവ തയ്യാറാക്കുന്നതിനായിട്ട് കുറച്ചു പണികളെ ഉള്ളു സാധാരണ ഹൽവ എന്ന് പറയുമ്പോൾ നമ്മൾ ഒത്തിരി സമയം വേണം ഇതൊന്നു തയ്യാറാക്കി എടുക്കാൻ പക്ഷേ ഇതിന് ഒന്നും ആവശ്യമില്ല വേഗത്തിൽ ഉണ്ടാക്കിയെടുക്കാം.
പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ശർക്കര ചേർത്ത് ശർക്കര പാനിയാക്കി എടുക്കുക, അതിനെ ഒന്ന് അരിച്ചു മാറ്റിവയ്ക്കുക, ഇനി വേണ്ടത് തേങ്ങാപ്പാൽ ആണ്. തേങ്ങാപ്പാല് ആദ്യം ഒരു പാത്രത്തിലേക്ക് കുറച്ച് വറുത്ത അരിപ്പൊടി ചേർത്തതിന് ശേഷം തേങ്ങാപ്പാൽ കൊണ്ട് നന്നായി ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ശർക്കര പാനി കൂടെ ചേർത്തു കൊടുക്കാം.

ഒരു പാൻ വച്ചു അതിലേക്ക് ഈ ഒരു മിക്സ് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുക്കാം. അതിന്റെ ഒപ്പം തന്നെ വേവിച്ചു വെച്ചിട്ടുള്ള കടലപ്പരിപ്പ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം, അതിലേക്ക് ഏലക്ക പൊടിയും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് മിക്സ് ആയി കട്ടിയിൽ വരുമ്പോൾ ഇതൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.
ഒന്ന് തണുത്തു കഴിയുമ്പോൾ ഇത് കട്ട്ചെയ്ത് എടുക്കാവുന്നതാണ് വളരെ രുചികരമായ ഹെൽത്തിയും ടേസ്റ്റിയും ഒക്കെയാണ് ഈ ഒരു ഹൽവ തയ്യാറാക്കാനാണെങ്കിൽ അധികസമയം വേണ്ട, എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇത്രയും എളുപ്പത്തിൽ ഒരു പലഹാരങ്ങൾ കഴിച്ചു കാണില്ല അത് മാത്രമല്ല വായിലിട്ടാൽ അലിഞ്ഞു ഇറങ്ങി പോകുന്ന ഒരു സ്വാദാണ് ഈ ഒരു വിഭവത്തിന്..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Video credits : Fathimas Curry World
Comments are closed.