ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായി; ആശംസകളുമായി സിനിമ ലോകവും ആരാധകരും…| Kiara Advani And Sidharth Malhotra Got Married Malayalam
Kiara Advani And Sidharth Malhotra Got Married Malayalam: ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും രാജസ്ഥാനിൽ വിവാഹിതരായി. ഇരുവരും ഒന്നിച്ചുള്ള വിവാഹവേളയിലെ മൂന്ന് ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “അഭ് ഹമാരി പെർമനൻ്റ് ബുക്കിങ് ഹോ ഗയ് ഹേ ” എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്ത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച് വൻ വിജയമായ ഷേർഷാ സിനമയിലെ സംഭാഷണമാണ് ചിത്രങ്ങളിലെ ക്യാപ്ഷന് നൽകിയിരിക്കുന്നത്.
ക്യാപ്ഷനൊപം ജീവിതത്തിൽ ഒന്നിച്ചുള്ള യാത്രയിൽ എല്ലാവരുടെ സ്നേഹവും, അനുഗ്രഹങ്ങളും നൽകണമെന്ന് അഭ്യർത്ഥിക്കാനും താരം മറന്നില്ല. പിങ്ക് ലഹൻഗയിൽ കിയാരയും ക്രീം ഷർവാണിയിൽ സിദ്ധാർത്ഥുമായുള്ള വിവാഹവേളയിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി ബോളിവുഡ് താരങ്ങളും, ആരാധകരും വിവാഹത്തിന് ആശംസകൾ നൽകി. രാജസ്ഥാനിലെ ജയ്സാൽമീറിനടുത്തുള്ള സൂര്യഗർ റിസോർട്ടിൽ വെച്ചായിരുന്നു താരങ്ങൾ വിവാഹിതരായത്.

2021-ൽ പുറത്തിറങ്ങിയ ഷേർഷാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും പ്രണയത്തിലാവുന്നത്. സിദ്ധാർത്ഥ് മൽഹോത്ര കാർഗിൽ നായകൻ ക്യാപ്റ്റൻ വിക്രം ബത്രയായും കിയാര അദ്വാനി അദ്ദേഹത്തിന്റെ പ്രണയിനിയായ ഡിംപിൾ ചീമിയുമായാണ് അഭിനയിച്ചത്. 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥ് മൽഹോത്രയുടെ ബോളിവുഡ് അരങ്ങേറ്റം. 2014-ൽ പുറത്തിറങ്ങിയ ഫഗ്ലി എന്ന ചിത്രമാണ് കിയാരയുടെ ആദ്യ ചിത്രം.
വിക്കി കൗശലിനും ഭൂമി പെഡ്‌നേക്കറിനും ഒപ്പം ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് കിയാര അദ്വാനി അവസാനമായി അഭിനയിച്ച ചിത്രം, സിദ്ധാർത്ഥിന്റെ പുതിയ ചിത്രം മിഷൻ മജ്‌നു കഴിഞ്ഞ മാസം പുറത്തിറങ്ങി, യോദ്ധ എന്ന ചിത്രത്തിലാണ് അടുത്തതായി സിദ്ധാർത്ഥ് അഭിനയിക്കുന്നത്. വിവാഹ വിവരം താരങ്ങൾ നേരത്തെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. യുവമിധുനങ്ങൾക്കായി ബോളിവുഡ് താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരിക്കുകയാണ്. ഏറെ കാലങ്ങളായി ഇരുവരും പരസ്പരം പ്രണയത്തിലായിരുന്നു.
Comments are closed.