ഈ കുഞ്ഞൻ ചെടി ആളൊരു കേമൻതന്നെ.. മുടി സംരക്ഷണത്തിന് ഏറെ മികച്ചത്, അറിയാം കീഴാര്നെല്ലിയുടെ ഉപയോഗവും ഗുണങ്ങളും.!! Keezharnelli Plant Malayalam
Keezharnelli Plant : നമ്മുടെ പറമ്പിൽ യാതൊരു സംരക്ഷണവും വളവും ഇല്ലാതെ ഉണ്ടാകുന്ന നല്ലൊരു ഔഷധസസ്യമാണ് കീഴാർനെല്ലി. കീഴാർനെല്ലി എടുക്കുമ്പോൾ പച്ചനിറമുള്ളത് എടുക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കീഴാർനെല്ലിയുടെ ഇലയുടെ അടിയിൽ കാണുന്ന നെല്ലിക്ക പോലെയുള്ള അരി മാത്രമേ നമ്മൾ ഔഷധമായി ഉപയോഗിക്കുവാൻ പാടുള്ളൂ. മഞ്ഞപിത്തത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് കീഴാർനെല്ലി.
അതുപോലെ കരൾ സംരക്ഷിക്കാൻ ഏറ്റവും അധികം നല്ലതാണ് കീഴാർനെല്ലി. ഇന്ന് 3 ഗുണങ്ങൾ ഉള്ള കീഴാർനെല്ലിയുടെ മരുന്നുകളാണ് പരിചയപ്പെടാൻ പോകുന്നത്. ആദ്യം തന്നെ കീഴാർനെല്ലി നന്നായി കഴുകി വൃത്തിയാക്കുക. വേരോടുകൂടി തന്നെ കീഴാർനെല്ലി പറിച്ചെടുക്കാൻ ശ്രദ്ധിക്കുക. മരുന്നുകളിലും കീഴാർനെല്ലിയുടെ വേര് കൂടി ഉൾപ്പെടുത്താറുണ്ട്. അതായത് സമൂലം വേണം നമ്മൾ എടുക്കാൻ. ഷുഗർ
ഉള്ളവർക്ക് കീഴാർനെല്ലി ഉപയോഗിക്കാവുന്നതാണ്. ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുവാനും കീഴാർനെല്ലി വലിയതോതിൽ നമ്മെ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ പിത്തത്തിന് കുറയ്ക്കുവാനും കീഴാർനെല്ലി ഉപകാരപ്രദമാണ്. ആദ്യം തന്നെ മഞ്ഞപ്പിത്തത്തിന് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഏഴോ എട്ടോ കീഴാർനെല്ലി സമൂലം ഇടിച്ച് പിഴിയുക. ഒരു 10 എം എൽ
മരുന്ന് നമുക്ക് ലഭിക്കും. തിളപ്പിച്ചാറിയ വെള്ളത്തിനൊപ്പം അതുമല്ലെങ്കിൽ ഇളനീരിലോ നമുക്ക് ഈ കീഴാർനെല്ലിയുടെ നീര് ചേർത്ത് കഴിക്കാവുന്നതാണ്. രാവിലെ വെറും വയറ്റിലും രാത്രിയിലും കുടിക്കാം. ഇങ്ങനെ ഏഴുദിവസം ഇത് കുടിച്ചാൽ മഞ്ഞപ്പിത്തം കുറയ്ക്കാൻ സഹായമാണ്. മുടി സംരക്ഷിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമാണ് കീഴാർനെല്ലി.
Comments are closed.