കിടിലൻ ഗ്ലാമറസ് സ്വിമ്മിംഗ് സൂട്ടിൽ കീർത്തി സുരേഷ്; കോ സമൂയി ദ്വീപില്‍ അടിച്ചു പൊളിച്ച് താരം.!! വൈറൽ ആയി ചിത്രങ്ങൾ…| Keerthi Suresh Latest Photos At Koh Samui Malayalam

Keerthi Suresh Latest Photos At Koh Samui Malayalam: വളരെ കുറഞ്ഞ സമയം കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ താരമാണ് കീർത്തി സുരേഷ്. അവരുടെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളും താരത്തെ വളരെ തിരക്കേറിയ നടിയാക്കി മാറ്റിയത് വളരെ പെട്ടെന്നായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അവധി ആഘോഷത്തിന്റ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. കീർത്തി തായ്ലലാൻഡിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പതിവ് ഫോട്ടോ ഷൂട്ടുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമായി കിടിലൻ ഗ്ലാമറസ് സ്വിം സ്യൂട്ടിലുള്ള ചിത്രമാണ്

കീർത്തി ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ആരാധകരിൽ നിന്നും ലഭിക്കുന്നത് സ്വിമ്മിംഗ് പൂളിൽ സൺഗ്ലാസ് ധരിച്ച് നിൽക്കുന്ന കീർത്തി സുരേഷിന്റെ ചിത്രത്തിന് വലിയ പ്രതികരണമാണ്. എന്നാൽ കീർത്തിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് വലിയൊരു വിഭാഗം ആരാധകരുടെ പരാതി. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ കൂട്ടാൻ വസ്ത്രം കുറയ്ക്കുന്ന രീതി കീർത്തിയും തുടങ്ങിയോ എന്ന തരത്തിലാണ് ചില ആരാധകരുടെ പ്രതികരണം. ചിലർ സാരിയാണ് കീർത്തിയെ കൂടുതൽ സുന്ദരി ആക്കുന്നതെന്നും അവർ പറയുന്നുണ്ട്.

വസ്ത്ര ധാരണം അവരവരുടെ ഇഷ്ടമാണെന്നും എന്ത് ധരിക്കണമെന്നും ധരിക്കരുതെന്നും കീർത്തി തീരുമാനിക്കുമെന്നും ഒരു കൂട്ടർ കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടു. ക്യൂട്ടാണെന്നും കൂടുതൽ സുന്ദരി ആയിട്ടുണ്ടെന്നുമുള്ള കമന്റുകളും കാണാം.ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിൽ നായികയായി എത്തിയാണ് വീണ്ടും സിനിമയിൽ ചുവടുവച്ചത്. കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി സുരേഷ് അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ സജീവമായതോടെ ഒരുപിടി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞു. മുൻപ് തായ്‌ലാൻഡില്‍ നിന്നും സുന്ദരമായ യാത്രാചിത്രം പങ്കുവച്ച് കീര്‍ത്തി സുരേഷ് ശ്രദ്ധ നേടിയിരുന്നു. കോ സമൂയി ദ്വീപില്‍, റിസോര്‍ട്ടില്‍ കടലിലേക്ക് നോക്കിയിരിക്കുന്ന കീര്‍ത്തിയാണ് ആ ചിത്രത്തില്‍ കാണാനാവുക. മുന്നില്‍ ഭക്ഷണവും കയ്യില്‍ ജ്യൂസ് ഗ്ലാസ് പിടിച്ചിരിക്കുന്നതും കാണാനാവും. ഈ ചിത്രവും ഇന്‍സ്റ്റഗ്രാമിലാണ് നടി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

Rate this post

Comments are closed.