രഹസ്യം വെളിപ്പെടുത്തി മലയാളികളുടെ സ്വന്തം കല്യാണി പ്രിയദർശൻ.!! ഹൃദയം എനിക്ക് സമ്മാനിച്ചത് അതാണ്…| Kalyani Priyadrashan About Hridhayam Movie Malayalam

Kalyani Priyadrashan About Hridhayam Movie Malayalam: ചലച്ചിത്ര താരം കല്യാണി പ്രിയദർശന്റെ ഹൃദയം കവർന്നിരിക്കുകയാണ് ,വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമ.ഹൃദയം എന്ന സിനിമ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആണെന്ന് നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി വെളിപ്പെടുത്തി.അഭിനയിച്ച എല്ലാ ചിത്രങ്ങളും തനിക്ക് പ്രിയപ്പെട്ടത് ആണ്, എങ്കിലും കുറച്ചു കൂടെ മധുരിക്കുന്ന ഓർമ്മകൾ തന്നത് ഹൃദയത്തിന്റെ സെറ്റ് ആണെന്ന് കല്യാണി തുറന്നു പറയുന്നു .

തെലുങ്കിലും തമിഴിലും കൈ നിറയെ ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള കല്യാണി അവിടെ നിന്നും കിട്ടിയ എക്സ്പീരിയൻസ് പോലെ മറക്കാൻ ആവാത്ത ഒന്നാണ് വിനീത് ശ്രീനിവാസനും ടീമും സമ്മാനിച്ചത് എന്ന് കല്യാണി ഷെയർ ചെയ്ത ഫോട്ടോസ് വിളിച്ചോതുന്നു . ഹൃദയം എന്ന സിനിമ ഇറങ്ങീട്ട് ഒരു വർഷം തികയുന്ന അവസരത്തിൽ 9 ഫോട്ടോസ് ആണ്

സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടിരിക്കുന്നത് സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു ജനവിഭാഗം ഇപ്പോഴും കേരളത്തിൽ ഉണ്ട് .ഇറങ്ങുമോ എന്ന് അറിയില്ല ,ഇറങ്ങിയാൽ സംഭവം കളർ ആവും. ഒരു സ്റ്റാർ കിഡ് ആയ കല്യാണിക്ക് സിനിമ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുക എന്നത് പൂപറിക്കുന്നത് പോലെ സിമ്പിൾ ആയ കാര്യം ആണ് .

എന്നാൽ ഫീൽഡിൽ നിലനിൽക്കുക എന്നത് പ്രശംസ അർഹിക്കുന്ന കാര്യം തന്നെ ആണ് .കഴിവ് ഇല്ലാതെ മലയാളം സിനിമയിൽ പിടിച്ചു നിൽക്കുക എന്നത് ഒരിക്കലും സാധിക്കില്ല എന്നത് ഇവിടെ കുറെ നെപോ കിഡ്സ് തെളിയിച്ച കാര്യം ആണ് .ഒരു അഭിനയത്രി എന്ന നിലയിൽ കല്യാണിയിൽ നിന്ന് ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

Rate this post

Comments are closed.