ആരാധകരെ ഇളക്കി മറിച്ചു കൊണ്ട് കല്യാണി പ്രിയദർശന്റെ കിടിലൻ ഡാൻസ്; വീഡിയോ വൈറൽ…| Kalyani Priyadarshan Dance at Rajeev Gandhi Indoor Staduim Malayalam

Kalyani Priyadarshan Dance at Rajeev Gandhi Indoor Staduim Malayalam: മലയാളികളുടെ പ്രിയ താരം കല്യാണി പ്രിയദർശൻ അഭിനയ രംഗത്തേക്ക് എത്തിയത് തെലുങ്ക് സിനിമയിലൂടെയാണ്. സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മൂത്തമകളാണ് താരം. ഇന്ന് തെന്നിന്ത്യയിൽ ഒത്തിരി ആരാധകരുള്ള നടിയാണ് താരമിപ്പോൾ. തന്റെ മാതാപിതാക്കളുടെ പാതയിലൂടെ തന്നെ സഞ്ചരിച്ച് സിനിമ മേഘലയിലേക്ക് എത്തിയ കല്യാണിക്ക് ഇത്രയും ആരാധകരുണ്ടാവാൻ കാരണം താരത്തിന്റെ ക്യൂട്ട്നെസ് തന്നെയാണ്. ഋതിക് റോഷൻ നായകനായ കൃഷ് 3 ൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി

സിനിമയിൽ ജോലി ചെയ്ത താരം തുടർന്ന് ഇരു മുഖൻ എന്ന തമിഴ് ചിത്രത്തിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് കല്യാണി നായികയായി എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദർശൻ മലയാള സിനിമാ മേഖലയിലേക്ക് എത്തുന്നത് .തുടർന്ന് വിനീത് ശ്രീനിവാസന്റർ സംവിധാനത്തിൽ എത്തിയ ‘ഹൃദയം’ എന്ന ചിത്രത്തിൽ തന്റെ കുട്ടികാലം മുതൽ സുഹൃത്തും മോഹൻലാലിൻറെ മകനുമായ പ്രണവിനൊപ്പം എത്തി.

ഇപ്പോൾ താരത്തിന്റെതായി വൈറലാവുന്നത് ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളാണ്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ചുവടുവെക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആണ്. കാണികളെ അമ്പരപ്പിച്ചുകൊണ്ട് ചുവടുവെക്കുന്ന കല്യാണിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. പ്രൈം വോളി ബോൾ ലീഗ് മത്സരം കാണാൻ എത്തിയതായിരുന്നു കല്യാണി പ്രിയദർശൻ. നിരവധി ആരാധകർ ആണ് താരത്തിന്റെ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.

പ്രൈം വോളിബോൾ ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ മത്സരത്തിനാണ് താരം എത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് കൊച്ചിയെ പരിചയപ്പെടുത്തി. എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഹമ്മദാബാദിന്റെ ജയം അഞ്ച്‌ സെറ്റ് ത്രില്ലറിനൊടുവിലാണ്. ആദ്യ സെറ്റ് നഷ്ടമായശേഷം രണ്ടും മൂന്നും സ്ഥാനം നേടി കൊച്ചി തിരിച്ചു വന്നിരുന്നു തുടർന്ന് അവസാന രണ്ട് സെറ്റിലും അഹമ്മദാബാദിന്റെ കുതിപ്പിൽ നഷ്ടമാവുകയായിരുന്നു.

Rate this post

Comments are closed.