നായകുട്ടിയോടൊപ്പം കളി ചിരികളുമായി ജ്യോതികയും മക്കളും; വൈറലായി ചിത്രങ്ങൾ…| Jyothika And Children Play With Dog Malayalam

Jyothika And Children Play With Dog Malayalam: തമിഴ് സിനിമാ ലോകത്തെ കുലീനതയുടെ മറു പേരാണ് ജ്യോതിക. അയലത്തെ വീട്ടിലെ പെൺകുട്ടി എന്ന പരിവേഷത്തോടെ മലയാളികൾക്കും ജ്യോതിക പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്ന താരത്തിന്റെ മടങ്ങി വരവ് വലിയ ആവേശത്തോടെ ആണ് തെന്നിന്ത്യൻ സിനിമാ ആരാധകർ സ്വീകരിച്ചത്. ജ്യോതിക മക്കളായ ദിയക്കും ദേവിനുമൊപ്പം തങ്ങളുടെ വളർത്ത് നായയെ ഓമനിക്കുന്ന ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

കുടുംബം പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്ന നിമിഷത്തിൽ ആരാധകർ അവരുടെ സന്തോഷം കമന്റുകളിലൂടെ അറിയിക്കുകയും ചെയ്തു. ജ്യോതികയുടെ സെറോക്‌സ് കോപ്പി പോലെയാണ് മകൾ ദിയ എന്ന കമന്റുകളും ചിത്രത്തിനു താഴെ വന്നു. ചെറുപ്പകാലത്തെ ജ്യോതികയെ പോലെ തന്നെ ആണ് മകൾ ദിയ ഇപ്പോൾ ഉള്ളത് എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമൻറ് ചെയ്തത്. കഴിഞ്ഞ വർഷം ‘സൂരറൈ പോട്ര്‌’ എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് സ്വീകരിക്കാൻ എത്തിയ

സൂര്യയുടേയും ജ്യോതികയുടേയും ചിത്രങ്ങൾ ഏറെ തരംഗമായിരുന്നു. അന്നും മക്കളോടൊപ്പമാണ് ഇരുവരും എത്തിയത്. കുടുംബ ജീവിതത്തിന് വലിയ ഊന്നൽ നൽകുന്ന സൂര്യയും ജ്യോതികയും ബിഗ് സ്ക്രീന് പുറത്തും ആരാധകരുടെ ഇഷ്ട താര ജോഡിയാണ്. മടങ്ങി വരവിൽ ഒരു പിടി മനോഹര സിനിമകളിൽ നിർമാതാവായും നായികയായും താരം തിളങ്ങി. ഭർത്താവും നടനുമായ സൂര്യയോടൊപ്പമുള്ള ഓഫ് സ്ക്രീൻ ചിത്രങ്ങളും

സംസാരങ്ങളുമടക്കം ആരാധകർ ഏറ്റെടുക്കാറുണ്ട്. ‘രാക്കിളിപ്പാട്ട്’, ‘സീതാ കല്യാണം’ എന്നീ സിനിമകൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ച് വരുന്നു എന്ന വാർത്ത മലയാള പ്രേക്ഷകർ ഹർഷാരവത്തോടെ ആണ് ഏറ്റെടുത്തത്. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാക്കുന്ന ‘കാതൽ’ എന്ന സിനിമയിൽ ജ്യോതികയാണ് നായിക വേഷത്തിൽ എത്തുന്നത്.

Rate this post

Comments are closed.