സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞ് നടൻ.!! 19 വർഷത്തെ കൂട്ട്കെട്ട്; വിവാഹ വാർഷിക ദിനം സ്പെഷ്യൽ സർപ്രൈസ് ഒരുക്കി ജയസൂര്യ…| Jayasurya 19th Wedding Anniversary Viral Malayalam

Jayasurya 19th Wedding Anniversary Viral Malayalam: നടൻ ജയസൂര്യ മലയാള സിനിമയിലെ മിന്നും താരങ്ങളിൽ ഒരാളാണ്. യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ വർഷങ്ങളോളം സിനിമയ്ക്ക് പിന്നാലെ അലഞ്ഞ് ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായ താരമാണ് ജയസൂര്യ. മലയാളത്തിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ എല്ലാം നിരന്തരം ആഘോഷിക്കപ്പെടുമ്പോൾ വലിയ ബഹളങ്ങളൊന്നുമില്ലാതെ ഒരു അരിക് പിടിച്ച് മുൻ നിരയിലേക്ക് കയറി വന്ന നടനാണ് താരം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് തന്റെ വിവാഹ വാർഷികാത്തൊടാനുബന്ധിച്ച് താരം പങ്കുവെച്ച ചിത്രമാണ്. സരിത ജയസൂര്യ ആണ് താരത്തിന്റെ ഭാര്യ. ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു ’19ത് വർഷത്തെ സ്നേഹവും വിശ്വാസവും മനസിലാക്കലും, എന്റെ ജീവിതം അർത്ഥവത്താകിയതിന് നന്ദി’ എന്നാണ് താരം കുറിച്ചത്. ജയസൂര്യ എന്നത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാള

സിനിമയിൽ അങ്ങിങ്ങായി മുഴങ്ങി കേൾ​ക്കുന്ന പേരാണ്. നല്ലൊരു കഥാപാത്രം ജയസൂര്യയെ തേടി എത്തിയത് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും മറ്റും വേഷമിട്ട ശേഷമാണു. നടന്റെത് സിനിമ സ്വപ്‌നം കാണുന്ന ഓരോരുത്തർക്കും വലിയ പ്രചോദനമാകുന്ന കഥയാണ്. വലിയ തരത്തിൽ ഒരു ആരാധക വൃന്ദമോ ഫാൻസ്‌ അസോസിയേഷനുകളോ ഒന്നും ഇലാതിരുന്നിട്ട് കൂടി മലയാള സിനിമയിലെ പ്രധാന താരങ്ങളുടെ നിരയിലേക്ക് ഉയർന്ന് വരാൻ ജയസൂര്യക്ക് സാധിച്ചു എന്നുള്ളതാണ് ശ്രദ്ധേയമാക്കുന്നത്. അതിന് ബലമായത് നടൻ സ്‌ക്രീനിൽ

അവതരിപ്പിച്ച വളരെ ശക്തമായ കഥാപാത്രങ്ങളാണ്. ജയസൂര്യ നായകനായി വന്ന ആദ്യ ചിത്രത്തിൽ തീർത്തും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ആയിരുന്നു ആദ്യ ചിത്രം. ജയസൂര്യ സംസാരശേഷി ഇല്ലാത്ത ഭിന്നശേഷിക്കാരന്റെ വേഷം അതിഗംഭീരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ജയസൂര്യയുടെ യാത്ര ഇപ്പോൾ ഈശോ എന്ന ചിത്രത്തിലാണ് എത്തിനിൽക്കുന്നത്.

Rate this post

Comments are closed.