ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വർഷം.! വിവാഹ വാർഷിക ദിനത്തിൽ പങ്കുവച്ച പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ശ്രദ്ധ നേടുന്നു.!! മലയാളികളുടെ അമ്പിളി ചേട്ടൻ ഇന്നും നമുക്ക് പ്രിയപ്പെട്ട താരം…| Jagathy Sreekumar Celebrating 43rd Wedding Anniversary Malayalam
Jagathy Sreekumar Celebrating 43rd Wedding Anniversary Malayalam: ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന ഇദ്ദേഹം ഏകദേശം ആയിരത്തി ഇരുന്നൂറോളം ചിത്രങ്ങളിലാണ് വേഷങ്ങൾ കൈകാര്യം ചെയ്തത്. അനശ്വരനടനായ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് താരം. 2018 ഉണ്ടായ ഒരു കാർ അപകടത്തെ തുടർന്ന് അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ജഗതി കെട്ടിയാടാത്ത വേഷങ്ങൾ കുറവാണ്.
നടനായും ഹാസ്യ നടനായും വില്ലനായും സഹനടനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങിനിൽക്കുവാൻ ജഗതിക്ക് സാധിക്കുകയുണ്ടായി. ജഗതി- കൽപ്പന കൂട്ടുകെട്ട് ഒരുകാലത്ത് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നുതന്നെയായിരുന്നു. പകരം വയ്ക്കാനില്ലാത്ത കലാകാരൻ എന്ന വാക്കിന് ഒറ്റ അർത്ഥത്തിൽ അർത്ഥം വരുന്നത് ജഗതി എന്ന പേരു കൊണ്ടു തന്നെയായിരിക്കും. വർഷങ്ങളോളം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും സിബിഐ 5 എന്ന ചിത്രത്തിലൂടെ ജഗതി

തൻറെ രണ്ടാം തിരിച്ചുവരവും നടത്തിക്കഴിഞ്ഞിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് എന്നും ആരാധകർ ഏറെയാണ്. അദ്ദേഹത്തിൻറെ വിശേഷങ്ങളും രോഗശയ്യയിലുള്ള ചിത്രങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞ് നിൽക്കാറുമുണ്ട്. അത്രയേറെ ആരാധകരാണ് അദ്ദേഹത്തിന് വേണ്ടി ദിനംപ്രതി പ്രാർത്ഥനകളും ആയി ഇരിക്കുന്നത്. ഇപ്പോൾ പൂർണ്ണമായി അല്ലെങ്കിലും രോഗത്തിൽ നിന്നും മോചിതനായി കൊണ്ടിരിക്കുന്ന
ജഗതി ഏറ്റവും അടുത്തായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യ ശോഭയോടൊപ്പം ഉള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്. ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 43 വർഷം എന്ന അടിക്കുറിപ്പോടെ താരം പോസ്റ്റ് ചെയ്ത ചിത്രം നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുത്തത്.
Comments are closed.