How to preserve coconut oil for a long time : മിക്ക വീടുകളിലും എപ്പോഴും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് വെളിച്ചെണ്ണ കാറി പോയി എന്നത്. എളുപ്പത്തിൽ തന്നെ വെളിച്ചെണ്ണയുടെ കാറ മണം മാറ്റിയെടുക്കാം. അതുപോലെ ഒത്തിരി കാലം ഒട്ടും കേടുവരാതെ സൂക്ഷിച്ചു വെക്കുകയും ചെയ്യാം. കാറി പോയ എണ്ണ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ കാറ മണം മാറ്റിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം.
അതിനായി 2 കപ്പ് അരച്ച തേങ്ങ നന്നായി പിഴിഞ്ഞ് തേങ്ങാപ്പാൽ മാറ്റിയെടുക്കുക. കാറിയ എണ്ണ ഒരു വലിയ ചീനച്ചട്ടിയിൽ ഒഴിച്ച് അതോടൊപ്പം തന്നെ തേങ്ങാപ്പാലും ചേർത്ത് ചൂടാക്കാൻ വയ്ക്കുക. ചൂടായി പതഞ്ഞു പൊങ്ങി ചണ്ടി മാത്രമായിട്ട് ആയി കഴിയുമ്പോൾ ഇത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് സൂക്ഷിക്കുക. കരട് മുഴുവൻ താഴേക്ക് താഴ്ന്നു പോകുന്നതായി കാണാം. താഴ്ന്നുപോയ കരട് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച്
തെളിഞ്ഞ എണ്ണ സൂക്ഷിക്കാവുന്നതാണ്. എണ്ണ കുറച്ചധികം നാൾ കേടുകൂടാതിരിക്കാൻ കല്ലുപ്പ്, കുരുമുളക്, കരയാംബൂ എന്നിവ ചേർത്ത് നമുക്ക് സൂക്ഷിക്കാവുന്നതാണ്. അതെങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്ന് നോക്കാം. ഒരു ലിറ്ററിന് കാൽ സ്പൂൺ കല്ലുപ്പ് എന്ന അളവിൽ ആണ് ചേർക്കേണ്ടത് ഒരിക്കലും വെളിച്ചെണ്ണയിൽ ഉപ്പുരസം പിടിക്കുകയും ഇല്ല. മറ്റു മാർഗ്ഗളും കൂടുതൽ അറിവുകളും വിശദമായി
വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഓൺ കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. ഇതുപോലെ ചെയ്താൽ വളരെ എളുപ്പത്തിൽ വെളിച്ചെണ്ണയുടെ കാറ മണം മാറ്റിയെടുക്കാനും അതുപോലെതന്നെ കുറച്ച് അധികം സൂക്ഷിച്ചുവെക്കാനും സാധിക്കും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Reghas Diary