ഈ ചൗഅരി എന്താണെന്ന് അറിയണോ? 😱ഇതു വീട്ടിൽ തയാറാക്കി എടുക്കാം എന്ന് കേട്ടാലോ😍 How to Make Sabudhana at Home from Tapioca/Chavvari Making From Casava Malayalam

ചൗഅരി എന്നുപറഞ്ഞ് നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന സാധനം എന്താണ് എന്ന് നിങ്ങൾക്കറിയാമോ? ചൗഅരി നമ്മുടെ സ്വന്തം കപ്പയിൽ നിന്ന് ഉണ്ടാക്കുന്നതാണെന്ന് അറിഞ്ഞാൽ ഞെട്ടൽ തോന്നുന്നുണ്ടോ? ഇത് ശരിക്കും കപ്പയിൽ നിന്നും ഉണ്ടാക്കുന്നത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം… കപ്പയുടെ സ്റ്റാർച്ച്കൊണ്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത്… അതിന് ആദ്യം ചെയ്യേണ്ടത് കപ്പ

തോൽ കളഞ്ഞ്നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.. അതിനുശേഷം ഇത് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക, അരച്ച് കഴിഞ്ഞിട്ട് ഇത് കുറച്ച് വെള്ളം കൂടി ചേർത്ത് ഇത് ഒരു തുണിയിലേക്ക് അരിച്ചെഴുക്കുക, അരിച്ചൊഴിക്കുന്നതിനു ഒപ്പം തന്നെ കുറച്ചുകൂടി വെള്ളം ചേർത്തതിനുശേഷം കുറച്ചു മണിക്കൂറുകൾ അടച്ചു വെച്ച് കഴിയുമ്പോൾ വെള്ളം നന്നായിട്ട് തെളിഞ്ഞുവരും…

തെളിഞ്ഞ വെള്ളം കളഞ്ഞതിനുശേഷം വീണ്ടും കുറച്ചുകൂടി വെള്ളം ഒഴിച്ച് ഒന്നുകൂടി തെളിയാൻ ആയിട്ട് വയ്ക്കുക, അപ്പോൾ അതിന്റെ കൂടുതൽ കപ്പയുടെ സ്വാദ്മാറിയിട്ട് വെറും വൈറ്റ് പൊടി മാത്രമായിട്ട് മാറിക്കിട്ടും… ആ പൊടി ഇനി നമുക്ക് വെയിലത്ത് വച്ച് ഒന്ന് ഉണക്കണം, ഉണക്കിയതിനുശേഷം വീണ്ടും വെള്ളത്തിൽ കലക്കി എടുക്കാം, കലക്കി കഴിഞ്ഞാൽ ഇനി ചെയ്യേണ്ടത് ആ വെള്ളം ചെറിയ തീയിൽ ഒരു പാനിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ടൊന്നു ഇളക്കി കൊടുത്ത്

ഒരു ക്രീം പോലെ ആയി വരുന്ന സമയത്ത് തീ ഓഫ് ചെയ്തതിനുശേഷം ഇതിനെ ഇനിയാണ് നമ്മൾക്ക് ചൗഅരിയുടെ രൂപത്തിൽ ആക്കിയെടുക്കേണ്ടത്… എങ്ങനെയാണ് തയ്യാറാക്കുന്നത്വി, എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Leafy Kerala

Rate this post

Comments are closed.