നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രയോജനപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. വീട്ടമ്മമാർക്ക് തങ്ങളുടെ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഉപകാരപ്രദമായ ടിപ്പാണിത്. പലപ്പോഴും നമ്മൾ കൂടുതൽ അളവ് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ പലപ്പോഴും കൂടുതൽ നാൾഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത് ഒരാഴ്ച്ച വരെ കേടാവാതെ സൂക്ഷിക്കാനൊരു മാർഗമാണിത്. അതിനായി മീൻ കഴുകാതെ തന്നെ എയർ ടൈറ്റ് ഉള്ള അടച്ചു വെക്കാവുന്ന ഒരു കണ്ടയ്നറിൽ ഇട്ട് വെക്കാം. ശേഷം മീൻ മുങ്ങാവുന്ന അത്രയും വെള്ളം ഒഴിച്ച് കൊടുത്ത് നല്ല പോലെ അടച്ചു ഫ്രീസറിൽ വച്ചു കൊടുത്താൽ മീൻ പൊട്ടിപ്പൊടിയാതെയും നല്ല
ഫ്രഷ് ആയും ഇരിക്കും. ചിക്കനും ബീഫുമെല്ലാം ഫ്രഷ് ആയി സൂക്ഷിക്കാൻ ഇതേ രീതിയിൽ ചെയ്യാവുന്നതാണ്. കയ്യിൽ കറിവേപ്പില എടുത്ത് നല്ല പോലെ ഞെരടിക്കൊടുത്താൽ മീനിന്റെ മണം പോയിക്കിട്ടും. നമ്മുടെ വീട്ടമ്മമാർ നേരിടുന്ന മറ്റൊരു വലിയ പ്രശ്നമാണ് ഉരുളൻകിഴങ്ങിൽ മുളക്കുന്നത്. മുളപൊട്ടിയ ഉരുളൻകിഴങ്ങ് കഴിക്കാൻ ഒട്ടുംരുചിയുണ്ടാകില്ല. സവാള, ചെറിയുള്ളി ഇവയുടെയെല്ലാം കൂടെ കിഴങ്ങ് വാക്കുമ്പോഴാണ് മുളപൊട്ടുക. അത്തരത്തിൽ ഒരുമിച്ച് വയ്ക്കാതെ ഓരോന്നും മാറ്റി വെച്ചാൽ മതി. കൂടുതൽ വിശദമായി അറിയാനും കൂടുതൽ ടിപ്പുകൾക്കുമായി വീഡിയോ മുഴുവനായി കാണാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ.